ബോളിവുഡിലെ പാകിസ്താൻ പ്രേമികളെ ധുരന്ദർ അസ്വസ്ഥരാക്കി; രൺവീറിന് പിന്തുണയുമായി കങ്കണ

'പാകിസ്താന്റെ യഥാർഥ മുഖം കാണിക്കുന്ന ഒരു സിനിമ പുറത്തുവരുമ്പോൾ, ഇത്തരക്കാർക്ക് അസ്വസ്ഥതയുണ്ടാവും'

ബോളിവുഡിലെ പാകിസ്താൻ പ്രേമികളെ ധുരന്ദർ അസ്വസ്ഥരാക്കി; രൺവീറിന് പിന്തുണയുമായി കങ്കണ
dot image

ഫർഹാൻ അക്തർ സംവിധാനംചെയ്യുന്ന 'ഡോൺ 3'-യിൽനിന്ന് നടൻ രൺവീർ സിങ് പിന്മാറിയത് വൻവിവാദങ്ങൾക്ക് ആണ് തിരികൊളുത്തിയത്. നടനുമായി സഹകരിക്കരുതെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് നിർദേശം നൽകിയിരുന്നു. എന്നാൽ തുടർന്ന് ഇവർ ഈ തീരുമാനത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രൺവീറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടിയും ബിജെപി എംപിയുമായ കങ്കണാ റണൗട്ട്.

Also Read:

ബോളിവുഡിലെ പാകിസ്താൻ പ്രേമികളാണ് നടനെതിരായ നടപടിക്കുപിന്നിൽ എന്ന് കങ്കണ ആരോപിച്ചു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കങ്കണയുടെ പ്രതികരണം. 'ഈ ഇൻഡസ്ട്രിയിൽ പലർക്കും അല്പം പാകിസ്താൻ സ്‌നേഹമുണ്ട്. പാകിസ്താനോട് അനുതാപം കാണിക്കാനോ ആരാധിക്കാനോ ആണ് മിക്കവാറും സിനിമകൾ നമ്മളെ പഠിപ്പിച്ചത്. അതാണ് കാലങ്ങളായി അവർ ചെയ്തുകൊണ്ടിരിക്കുന്നത്. പാകിസ്താന്റെ യഥാർഥ മുഖം കാണിക്കുന്ന ഒരു സിനിമ പുറത്തുവരുമ്പോൾ, ഇത്തരക്കാർക്ക് അസ്വസ്ഥതയുണ്ടാവും. ഇത്രയും കാലം തങ്ങൾ ചെയ്തുകൂട്ടിയ കാര്യങ്ങൾക്ക് ഇനി എന്തുവിലയാണുള്ളതെന്ന് അവർ ചിന്തിക്കാൻ തുടങ്ങും', കങ്കണയുടെ വാക്കുകൾ.

ചിത്രീകരണം തുടങ്ങാനിരിക്കെ അവസാനനിമിഷം രണ്‍വീര്‍ പിന്മാറിയത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി എന്നായിരുന്നു ഡോൺ 3 യുടെ നിര്‍മാണക്കമ്പനിയുടെ ആരോപണം. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ക്കായി വന്‍ തുക ചെലവഴിച്ചിട്ടുണ്ടെന്നും രണ്‍വീറിന്റെ പിന്മാറ്റം മൂലം ഉണ്ടായ 45 കോടി രൂപയുടെ നഷ്ടപരിഹാരം അദ്ദേഹം നല്‍കണമെന്നുമാണ് നിര്‍മ്മാതാക്കളുടെ ആവശ്യം. പ്രശ്നത്തില്‍ പരിഹാരമുണ്ടാവുന്നതുവരെ താരവുമായി സഹകരിക്കരുതെന്ന് സംഘടന നിര്‍ദേശം നല്‍കിയിരുന്നു.

Content Highlights: Kangana Ranaut has backed Ranveer Singh amid the ongoing discussion surrounding Dhurandhar. Her remarks have added fuel to an already heated debate on social media, with supporters and critics weighing in on the film and its themes.

dot image
To advertise here,contact us
dot image