കനത്ത ചൂടിൽ ഒമാൻ, പലയിടങ്ങളിലും 50 ഡി​ഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തി

രാജ്യത്ത് വരും ദിവസങ്ങളിലും ഉയര്‍ന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്

dot image

ഒമാനില്‍ ചൂട് കൂടുതല്‍ ശക്തമാകുന്നു. ഈ ദിവസങ്ങളിൽ താപനില 50 ഡിഗ്രിക്ക് മുകളിലെത്തി. ബര്‍ക മേഖലയില്‍ 50.7 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില അനുഭവപ്പെടുന്നത്. ഹംറ അദ്ദുറൂഅ, സുവൈഖ്, വാദി അല്‍ മഅ്വല്‍ എന്നിവിടങ്ങളില്‍ 49 ഡിഗ്രിക്ക് മുകളിലും ബിദ്ബിദ്, റുസ്താഖ്, നഖല്‍, ആമിറാത്ത് എന്നിവിടങ്ങളിലും 48 ഡിഗ്രിക്ക് മുകളിലും താപനില രേഖപ്പെടുത്തി. രാജ്യത്ത് അതിതീവ്ര ഉഷ്ണതരംഗം രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജ്യത്ത് വരും ദിവസങ്ങളിലും ഉയര്‍ന്ന താപനില തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചൂട് കൂടുന്ന സാഹചര്യത്തില്‍ പുറം ജോലിക്കാരും പുറത്തിറങ്ങുന്നവരും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

Content Highlights: Oman faces extreme heatwave

dot image
To advertise here,contact us
dot image