രാമായണ പ്രീമിയറിന് മിക്‌സഡ് റിവ്യൂ; ലാഭമാകാന്‍ 2800 കോടി, ഇന്ത്യൻ സിനിമയിലെ വലിയ റിസ്ക് ആകുമോ?

4000 കോടിയിലേറെ ഇന്‍വെസ്റ്റ് ചെയ്ത് രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗമാണ് നവംബറിൽ റിലീസ് ചെയ്യുന്നത്

രാമായണ പ്രീമിയറിന് മിക്‌സഡ് റിവ്യൂ; ലാഭമാകാന്‍ 2800 കോടി, ഇന്ത്യൻ സിനിമയിലെ വലിയ റിസ്ക് ആകുമോ?
dot image

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് രാമായണം. രാമായണയുടെ വേള്‍ഡ് പ്രീമിയര്‍ ഇന്ന് ലോസ് ഏഞ്ചലസിലെ അക്കാദമി മ്യൂസിയം പിക്ചര്‍ ഹാളില്‍ സംഘടിപ്പിച്ചു. 4000 കോടിയിലേറെ ഇന്‍വെസ്റ്റ് ചെയ്ത് രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗമാണ് നവംബറിൽ റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും സിനിമാനിരൂപകരുമടക്കം നിറഞ്ഞ സദസിലാണ് രാമായണ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ വേള്‍ഡ് പ്രീമിയറിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാവര്‍ക്കും അറിയാവുന്ന കഥയായ രാമായണത്തെ ഒരിക്കല്‍കൂടി ബിഗ് സ്‌ക്രീനിലെത്തിക്കുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ ഒരുപരിധി വരെ വിജയിച്ചെന്ന് പലരും അഭിപ്രായപ്പെടുന്നു. വി.എഫ്.എക്‌സ് അടക്കം ടെക്‌നിക്കല്‍ മേഖല മുന്നിട്ട് നില്‍ക്കുമ്പോള്‍ പലയിടത്തും ലാഗ് അനുഭവപ്പെടുന്നുണ്ടെന്നുമാണ് ആദ്യ പ്രതികരണങ്ങള്‍. രാവണനായുള്ള യഷിന്റെ പെര്‍ഫോമന്‍സിനെയും പലരും പുകഴ്ത്തുന്നുണ്ട്.

ഇതിന് പിന്നാലെ രാമായണയുടെ ബോക്‌സ് ഓഫീസ് റിസൾട്ട് എന്താകുമെന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. രണ്ട് ഭാഗങ്ങള്‍ക്കുമായി 4000 കോടി മുടക്കിയതിനാല്‍ ആദ്യഭാഗത്തിന് 2000 കോടി ചെലവായിട്ടുണ്ടാകുമെന്നാണ് മിക്ക സിനിമാപ്രേമികളും അഭിപ്രായപ്പെടുന്നത്. 2000 കോടി മുടക്കിയ നിര്‍മാതാവിന് ചിത്രം ചെറുതായെങ്കിലും ലാഭമാകാന്‍ 2800 കോടി ആവശ്യമാണ്. ബ്രേക്ക് ഇവന്‍ ടാര്‍ഗറ്റ് തന്നെ 3000 കോടിക്കടുത്തായതിനാല്‍ സൂപ്പര്‍ഹിറ്റാകണമെങ്കില്‍ 3200 കോടിയാണ് വേണ്ടത്. റിലീസിന് രണ്ടാഴ്ച മുന്നേ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചെങ്കിലും ഇതുവരെ വെറും 20 കോടി മാത്രമേ രാമായണ നേടിയിട്ടുള്ളൂ.

Content Highlights: Ramayana movie getting mixed response after its premeire

dot image
To advertise here,contact us
dot image