ഡല്‍ഹിയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി

തിരുവനന്തപുരം പൂന്തുറ സ്വദേശിനിയാണ് സഫിയ

ഡല്‍ഹിയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി
dot image

ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. 23 കാരി സഫിയ അയ്യൂബിനെയായിരുന്നു ഇന്നലെ രാത്രി 11:30 മുതല്‍ കാണാതായത്. തിരുവനന്തപുരം പൂന്തുറ സ്വദേശിനിയാണ് സഫിയ. ജാമിയ മില്ലിയ ഇസ്ലാമിയയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്) രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിനിയാണ്. മരുന്ന് വാങ്ങാന്‍ വേണ്ടി ഓഖ്ല ഹെഡിലെ താമസസ്ഥലത്ത് നിന്നും പുറത്ത് പോയതായിരുന്നു സഫിയ. വിദ്യാര്‍ത്ഥിയെ കാണാതായതിന് പിന്നാലെ സിസിടിവി ഉള്‍പ്പടെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.

Content Highlights: Missing Malayali Student from Delhi Found Safe

dot image
To advertise here,contact us
dot image