ഉമ്മൻ ചാണ്ടി സ്മരണയിൽ ഒഐസിസി ബഹ്റൈൻ; പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ മെഡിക്കൽ ക്യാമ്പ് നടത്തി

വിദഗ്ധ ഡോക്ടർമാരുടെ സേവനവും സൗജന്യ രക്തപരിശോധനയും ലഭ്യമാക്കിയ ക്യാമ്പിൽ ആരോഗ്യ ബോധവത്ക്കരണ ക്ലാസുകളും ഉൾപ്പെടുത്തിയിരുന്നു

ഉമ്മൻ ചാണ്ടി സ്മരണയിൽ ഒഐസിസി ബഹ്റൈൻ; പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ മെഡിക്കൽ ക്യാമ്പ് നടത്തി
dot image

സംസ്ഥാന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഒഐസിസി ബഹ്റൈൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മനാമ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് നടപ്പിലാക്കിയ ഈ ക്യാമ്പിൽ നൂറുകണക്കിന് പ്രവാസികളാണ് പങ്കെടുത്തത്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ എന്നും നിസ്വാർത്ഥമായി ഇടപെട്ടിരുന്ന ജനനായകനോടുള്ള ആദരസൂചകമായാണ് പ്രവാസികൾക്കിടയിൽ കാരുണ്യത്തിന്റെയും സേവനത്തിന്റെയും പുതിയൊരു മാതൃക തീർത്ത ഈ ക്യാമ്പിനെ ജനം ഏറ്റെടുത്തത്.

വിദഗ്ധ ഡോക്ടർമാരുടെ സേവനവും സൗജന്യ രക്തപരിശോധനയും ലഭ്യമാക്കിയ ക്യാമ്പിൽ ആരോഗ്യ ബോധവത്ക്കരണ ക്ലാസുകളും ഉൾപ്പെടുത്തിയിരുന്നു. പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ചമങ്ങലിനെക്കുറിച്ച് ഡോ. സജനയും, പ്രമേഹ രോഗികൾ പാലിക്കേണ്ട ഭക്ഷണരീതികളെയും ജീവിതശൈലിയെയും കുറിച്ച് ഡയറ്റീഷ്യൻ ഷെറിൻ റെന്നിയും ക്ലാസുകൾ നയിച്ചു. പങ്കെടുത്തവരുടെ വിവിധ ആരോഗ്യസംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകുകയും ചെയ്തു.

ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.എസ്, ജേക്കബ് തേക്കുതോട്, നസീം കൊല്ലം, സിൻസൺ പുലിക്കോട്ടിൽ, വനിതാ വിംഗ് പ്രസിഡന്റ് മിനി മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു.

ജില്ലാ ജനറൽ സെക്രട്ടറി ശോഭ സജി സ്വാഗതവും ക്യാമ്പ് കോർഡിനേറ്റർ റോബിൻ ജോർജ് നന്ദിയും പറഞ്ഞു. വിനോദ് ഡാനിയേൽ, രജിത്ത് മൊട്ടപ്പാറ, രഞ്ചൻ കേച്ചേരി, നൈസ്സാം കോട്ടയം തുടങ്ങി വിവിധ സംഘടനാ ഭാരവാഹികളും വനിതാ വിംഗ് നേതാക്കളും ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി. പ്രവാസി സമൂഹത്തിന് താങ്ങാവുന്ന ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും കൂടുതൽ ഊർജ്ജത്തോടെ തുടരുമെന്ന് ഒഐസിസി ഭാരവാഹികൾ വ്യക്തമാക്കി.

Content Highlights: The Pathanamthitta District Committee of OICC Bahrain organised a medical camp in memory of former Kerala Chief Minister Oommen Chandy. The programme was held as a tribute to his public service and included healthcare support for members of the community.

dot image
To advertise here,contact us
dot image