കോഴിക്കോട് ജില്ലാ പ്രവാസി ഫോറം കുടുംബസംഗമം നടന്നു

ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന ഈഷാൻ ഷാജിക്ക് ചടങ്ങിൽ കെപിഎഫിന്റെ സ്നേഹോപഹാരവും മൊമെന്റോയും നൽകി ആദരിച്ചു

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം കുടുംബസംഗമം നടന്നു
dot image

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ് ബഹ്റൈൻ) സംഘടിപ്പിച്ച കുടുംബസംഗമവും പൂൾ പാർട്ടിയും ആലിയിൽ ആവേശകരമായ അന്തരീക്ഷത്തിൽ നടന്നു. കെപിഎഫ് കുടുംബാംഗങ്ങളും ലേഡീസ് വിംഗും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത പരിപാടി, പ്രവാസ ലോകത്തെ സൗഹൃദങ്ങളും കുടുംബബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്ന വേദിയായി മാറി.

കെപിഎഫ് പ്രസിഡന്റ് സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിൽ ജനറൽ സെക്രട്ടറി അരുൺ പ്രകാശ് സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ട്രഷറർ സുജീഷ് മാടായി, കോഡിനേറ്റർ ഹരീഷ് പി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലേഡീസ് വിംഗ് പ്രതിനിധികളായ അഞ്ജലി സുജീഷ്, ഷറീന ഖാലിദ് എന്നിവർ കുടുംബസംഗമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സംഘടനയിലെ വനിതകളുടെ സജീവ പങ്കാളിത്തത്തെക്കുറിച്ചും എടുത്തുപറഞ്ഞു.

ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന ഈഷാൻ ഷാജിക്ക് ചടങ്ങിൽ കെപിഎഫിന്റെ സ്നേഹോപഹാരവും മൊമെന്റോയും നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ തുടർപഠനത്തിനും ഭാവി ജീവിതത്തിനും പ്രസിഡന്റ് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികൾ ആശംസകൾ നേർന്നു.

തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും പങ്കാളിത്തത്തോടെ വിവിധ കലാപരിപാടികളും വിനോദ മത്സരങ്ങളും അരങ്ങേറി. പൂൾ പാർട്ടിയോടനുബന്ധിച്ച് നടന്ന വിവിധ ഗെയിമുകൾ പരിപാടിക്ക് മാറ്റുകൂട്ടി. പരിപാടിയുടെ ഏകോപനവും നടത്തിപ്പും കെപിഎഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു നടന്നത്. സമാപന ചടങ്ങിൽ കെപിഎഫ് എന്റർടൈൻമെന്റ് കൺവീനർ ബവിലേഷ് നന്ദി രേഖപ്പെടുത്തി.

Content Highlights: The Kozhikode District Pravasi Forum conducted a family meet with the participation of members and their families. The event featured community interactions and activities aimed at strengthening ties among expatriates and their families.

dot image
To advertise here,contact us
dot image