ഇന്നായിരുന്നുവെങ്കില്‍ ഇന്‍സ്റ്റഗ്രാം തൂക്കുമായിരുന്ന വിഎസിന്റെ Aura

'ജനം എന്ത് ഇഷ്ടപ്പെടുമെന്നത് ഒരു സെൻസാണ്, ഫ്ളക്സിബിൾ ആകുക ഏന്നത് ഒരു എബിലിറ്റിയാണ്, ഇത് രണ്ടും വി എസിനുണ്ടായിരുന്നു'

ഇന്നായിരുന്നുവെങ്കില്‍ ഇന്‍സ്റ്റഗ്രാം തൂക്കുമായിരുന്ന വിഎസിന്റെ Aura
dot image

Aura എന്ന വാക്കിന് കുളിർകാറ്റ് എന്നും എനർജി ഫീൽഡുമെന്നൊക്കെ അർത്ഥമുണ്ടായിരുന്നു. Gen Z കാലത്ത് പക്ഷെ അതിൻ്റെ അർത്ഥം കോൺഫിഡൻസ്, അട്രാക്ഷൻ, കരിസ്മ എന്നൊക്കയാണ്. ശരിക്കും ഒരു മനുഷ്യന് Aura ഉണ്ടൊ? അത് സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസേഴ് സിനും മാത്രമുള്ളതാണൊ? കേരളത്തിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും പോപ്പുലർ ലീഡറായ വിഎസി ന് Aura ഉണ്ടായിരുന്നൊ? നോക്കാം.

സിസ്റ്റവും സ്കിൽ സെറ്റും

സീനിയർ കമ്മ്യൂണിസ്റ്റ് ലീഡറായ ബൃന്ദ കാരാട്ടിനോട് നിങ്ങൾക്ക് Aura ഇല്ലെ എന്നൊരു സുഹൃത്ത് ചോദിച്ചിരുന്നു. 'ഞങ്ങൾക്കാർക്കും Aura ഇല്ലെന്നും, ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാണ്' എന്നുമായിരുന്നു മറുപടി. വ്യക്തിയെക്കാൾ മുകളിൽ ഓർഗനൈസേഷനെ കാണുന്ന ഏതൊരാളും അങ്ങനെ ആണ് പറയുക. അപ്പൊൾ ഒരു വ്യക്തിയുടെ സ്കിൽ സെറ്റിന് ഒരു വിലയുമില്ലെ? വ്യക്തി ആരായാലും ഓർഗനൈസേഷൻ എഫിഷ്യൻ്റ് ആണെങ്കിൽ ആളുകളെ അട്രാക്റ്റ് ചെയ്യാനാവുമോ?

V S Achuthanandan
വിഎസ്

ഭരണഘടനയെ കുറിച്ച് പറയുമ്പോൾ അംബേദ്കർ പറയുന്നത് ഇവിടെ ഓർക്കണം.

"ഒരു ഭരണഘടന എത്രതന്നെ മികച്ചതാണെങ്കിലും, അത് നടപ്പിലാക്കാൻ ചുമതലപ്പെട്ടവർ മോശക്കാരാണെങ്കിൽ അത് തീർച്ചയായും പരാജയപ്പെടും. എന്നാൽ, ഒരു ഭരണഘടന എത്രതന്നെ മോശമാണെങ്കിലും, അത് നടപ്പിലാക്കുന്നവർ നല്ലവരാണെങ്കിൽ അത് മികച്ചതായിത്തീരുകയും ചെയ്യും''.

ഇത് ഓർഗനൈസേഷൻസിനും അതിൻ്റെ ലീഡേർസിനും ആപ്ലിക്കബിൾ ആണ്. പൊളിറ്റിക്കൽ ലീഡർസിലെ 'മോശം ' എന്നതിന് ആ ഏരിയയിൽ ഇൻസ്റ്റിങ്ങ്റ്റീവായി സ്കിൽ ഇല്ല എന്ന് കരുതാം. അവർ മോശം മനുഷ്യരാവണമെന്നില്ല. ഒരു പണിക്ക് കൊള്ളാത്തവർ, മറ്റൊരു പണിക്കും കൊള്ളാത്തവർ ആകില്ലല്ലോ. എന്നാൽ നമ്മുടെ സിസ്റ്റങ്ങൾ വ്യക്തിയുടെ സ്കില്ലിനെയൊ ചോയ്സുകളെയൊ അല്ല, സിസ്റ്റത്തെ നില നിർത്താനാണ് ശ്രമിക്കുക. അത് കൊണ്ട് സിസ്റ്റം/സംഘടന ആണ് എല്ലാം എന്നവർ തെറ്റിദ്ധരിക്കുന്നു. സത്യത്തിൽ ഓർഗനൈസേഷൻ എന്നത് സ്മാർട്ട് ഫോൺ പോലുള്ള, Al പോലുള്ള ടൂളുകൾ ആണ്. അത് നമ്മളെ അല്ല കൺട്രോൾ ചെയ്യേണ്ടത്. ശരിക്കും മനുഷ്യർക്ക് കൊളാബ്റേറ്റ് ചെയ്യാനുള്ള സ്പേസ് ആവണം ഓർഗനൈസേഷൻ. അങ്ങനെ കണ്ടില്ലെങ്കിൽ വിഎസി നെ പോലുള്ളൊരു നേതാവിൻ്റെ കേപ്പബിളിറ്റി തിരിച്ചറിയാനാവില്ല.

V S Achuthanandan

വി എസ് എന്ന Aura

വി ഡി സതീശനെ മുഖ്യമന്ത്രി ആക്കുന്നതിന് മുമ്പുള്ള ചർച്ചയിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ പറഞ്ഞത്, ഞങ്ങൾ അദ്ദേഹത്തിൻ്റെ പടം വെച്ച് വോട്ട് വാങ്ങിയിട്ടില്ല എന്നതാണ്. അതിൽ പോയിൻ്റുണ്ട്. ഒരു പത്ത് വർഷം മുമ്പ് പക്ഷെ കേരളത്തിൽ അതായിരുന്നില്ല സീൻ. വി എസിൻ്റെ പടം വെച്ചാൽ വോട്ടുണ്ടായിരുന്നു. വിഎസിനോട് വിയോജിപ്പുള്ള സ്ഥാനാർത്ഥികൾ വരെ മൂപ്പരുടെ ഒരു പബ്ലിക്ക് മീറ്റിങ്ങ് കോൺസ്റ്റിറ്റ്യുവൻസിയിൽ കിട്ടാൻ കാത്തിരുന്നു. വിഎസിന് സ്വന്തമായി വോട്ടുണ്ടായിരുന്നു. സ്ഥാനാർത്ഥികൾ മാത്രമല്ല, സമരം ചെയ്യുന്ന നഴ്സുമാർ, തോട്ടം തൊഴിലാളികൾ, കോളേജ് ക്യാമ്പസുകൾ വരെ വിഎസിനായി കാത്തിരുന്നു.

അയാൾ ചെന്നാൽ സീൻ മാറുമായിരുന്നു. വിസിൻ്റെ ഈ Aura ക്ക് പല കാരണങ്ങളുണ്ട്. ഒന്ന്, അയാളോട് മലയാളിക്ക് ഒരു സെൻസ് ഓഫ് ബിലോങ്ങിങ്ങ് ഉണ്ടായി വന്നു. നമ്മുടെ ആളാണ് എന്ന ഫീൽ. വിലക്കയറ്റത്തെ കുറിച്ച് പറയുമ്പോൾ ഉഴുന്നുവടയുടെ ഹോൾ വലുതായി എന്നാണ് വിഎസ് പറയുക. വളരെ റിലേറ്റബിൾ ആണ് എല്ലാ പ്രസംഗങ്ങളും. മറ്റൊന്ന്, അയാളിൽ ഒരു ട്രസ്റ്റ് ആളുകൾക്കുണ്ടായിരുന്നു. സ്വന്തം മകനെതിരെ ആരോപണം വന്നപ്പോഴും 'നിങ്ങൾ പറയുന്ന ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാം' എന്ന് പറയുന്ന ഒരാളോടുള്ള വിശ്വാസമാണത്.

എന്നാൽ ഇതിനെല്ലാമൊപ്പം വിഎസ് ഒരു എൻ്റർടെയിനറുമായിരുന്നു. ഒരു റിട്ടേയേർഡ് അധ്യാപകൻ പറഞ്ഞത്, സർക്കാർ ഉദ്യോഗസ്ഥർ തെറ്റ് ചെയ്താൽ അവരെ പബ്ലിക്കിന് മുമ്പിൽ കൊണ്ട് വന്നാൽ ജനം അത് കൂടുതൽ ഇഷ്ടപ്പെടുമെന്ന് വിഎസ് പറഞ്ഞിട്ടുണ്ടെന്നാണ്. ജനം എന്ത് ഇഷ്ടപ്പെടുമെന്നത് ഒരു സെൻസാണ്. ഫ്ളക്സിബിൾ ആകുക ഏന്നത് ഒരു എബിലിറ്റിയാണ്. ഇത് രണ്ടും വി എസിനുണ്ടായിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ഡിജിറ്റൽ സ്പെയ്സിൽ ഒരു ഡോമിനൻസുണ്ട്. അത് അയാൾ സൂപ്പർ താരമായത് കൊണ്ട് മാത്രം കിട്ടുന്നതല്ല. ഇൻസ്റ്റിങ്ങ്റ്റീവായി അയാൾക്കതിൽ പെർഫോം ചെയ്യാൻ പറ്റുന്നു എന്നതുകൊണ്ട് കൂടിയാണ്.

ടെലിവിഷൻ ചാനലുകളിൽ വിഎസിനും ഈ ഡോമിനൻസുണ്ടായിരുന്നു. റീലുകളുടെ കാലത്ത് ആക്ടീവായിരുന്നെങ്കിൽ വിഎസ് അതിനനുസരിച്ച് അപ്പ്ഡേറ്റ് ചെയ്തേനെ. ആളുകളുടെ ഇഷ്ടം, വിശ്വാസം, പ്രതീക്ഷ, പെർഫോമൻസ്- ഇത്തരം ഘടകങ്ങൾ ഒരുമിച്ച് ചേരുന്നതാണ് ഓരൊ കാലത്തെയും Auraകൾ. വർക്ക് കൊണ്ടും ഇമേജിനേഷൻ കൊണ്ടും ക്യൂറേറ്റ് ചെയ്യുന്നതാണത്. ഒരാളുടെ സ്കിൽ സെറ്റുകളും സെൻസുകളും അവിടെ വളരെ പ്രധാനമാണ്. ഓർഗനൈസേഷൻ അത് കൊണ്ട് പോകുന്ന വെഹിക്കിൾ മാത്രമാണ്.

Content Highlights: Did V S Achuthanandan Have the Aura in Kerala Politics

dot image
To advertise here,contact us
dot image