

രാപ്പകല്‍ നോക്കാതെ നാടിനായി കഷ്ടപ്പെടുന്ന, നാടിനെ സേവിക്കുന്ന ഒരു പൊലീസുകാരന്‍ എന്തിന് ആത്മഹത്യ ചെയ്യുന്നു. പൊലീസുകാര്‍ക്ക് സമ്മര്‍ദമെന്തിന്? കഴിഞ്ഞ 10 വര്‍ഷത്തിനിടെ എത്ര പൊലീസുകാര്‍ ജീവിതം ഇല്ലാതാക്കി. എന്താണ് പൊലീസിന്റെ ഈ സമ്മര്‍ദം? അത്തരം പൊലിസുകാരുടെ ജീവിതം പറയുകയാണ് ആനന്ദ് മന്മദന്‍ ആദ്യമായി നായകനാകുന്ന പി സി 35. നവാഗതനായ സെബാന്‍ ജോസഫാണ് പി സി 35 ഒരുക്കുന്നത്.
ജയ ജയ ജയഹേ, പൊന്‍മാന്‍ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ആനന്ദ് മന്മദന്‍ ആദ്യമായി നായക വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ്. ഗാര്‍ഗി അനന്തനാണ് നായിക. പ്രൊഫഷണല്‍ ഗ്രാഫിക് ഡിസൈനറായിരുന്ന സെബാന്‍ ജോസഫിന്റെ ആദ്യ ചിത്രമാണിത്. 2008ല്‍ കുട്ടികളുടെ സംസ്ഥാന വിദ്യാഭ്യാസ ചലചിത്ര മേളയില്‍ മികച്ച ഗ്രാഫിക്‌സ് & ആനിമേഷന്‍ പുരസ്‌കാരം നേടിയിട്ടുണ്ട് സെബാന്‍. 2019 ല്‍ ജാതകം എന്ന ഹ്രസ്വ ചിത്രവും നീലാംമ്പരം പോല്‍ എന്ന ആല്‍ബവും സംവിധാനം ചെയ്തിട്ടുണ്ട്.
പാവാ പ്രോഡക്ഷന്റെ ബാനറില്‍ പ്രശാന്ത് കുമാറും രാജേഷ് ആധാരവും ചേര്‍ന്നാണ് പി സി 35ന്റെ നിര്‍മ്മാണം. ആനന്ദ് എന്‍ നായരാണ് ഛായഗ്രാഹണം. ബിനോജ് കുളത്തൂര്‍, അടൂര്‍ ബിജു ,നീതിഷ് നായര്‍, ഷൈനാസ്, ജോമോന്‍, ഭാസ്‌ക്കര്‍ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ ത്യാഗു തവനൂര്‍, സംഗീതം പി എസ് ജയഹരി, എഡിറ്റ് സോബിന്‍ കെ സോമന്‍ എന്നിവരാണ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍, ടൈറ്റില്‍ ഡിസൈന്‍ പ്രമിഷ് പ്രഭാകര്‍, പോസ്റ്റര്‍ ഡിസൈന്‍ വിനീഷ് വിശ്വനാഥ് എന്നിവരും ചിത്രത്തിന്റെ പിന്നണിയിലുണ്ട്. മനോജ് കൊട്ടിയം, അജിത് ശങ്കര മുവിസ് തുടങ്ങിയവര്‍ സഹ നിര്‍മ്മാതാക്കളാണ്.
തിരുവനന്തപുരത്തു ചിത്രാജ്ഞലി സ്റ്റുഡിയോയിലും പരിസരത്തുമായി ചിത്രികരണം പുറത്തിയാക്കിയ ചിത്രത്തിനു ഇപ്പോള്‍ തന്നെ നിരവധി പ്രമുഖ ഫിലിം ഫെസ്റ്റിവലുകളില്‍ നിന്നും ക്ഷണമുണ്ട്. ആനന്ദ് മന്മദന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് എന്നാണ് മൂവി പ്രിവ്യൂ കണ്ടവരുടെ അഭിപ്രായം. ചിത്രത്തിന്റെ ഒടിടി റിലീസ് വൈകാതെ ഉണ്ടാകും. ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു.
Content Highlights: This film marks Anand Manmadhan's debut as a lead actor and features a theme of contemporary relevance.