'പാർട്ടിയെ ചതിച്ചവരെ പാർട്ടിക്ക് വേണ്ട, വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി എടുക്കും': നാട്ടകം സുരേഷ്

പാര്‍ട്ടിക്കെതിരായ നടപടികള്‍ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

'പാർട്ടിയെ ചതിച്ചവരെ പാർട്ടിക്ക് വേണ്ട, വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി എടുക്കും': നാട്ടകം സുരേഷ്
dot image

കോട്ടയം: പാലാ നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാർട്ടി വിപ്പ് ലംഘിച്ച കോൺഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. പാര്‍ട്ടിയെ ചതിച്ചവന്‍മാരെ പാര്‍ട്ടിക്ക് വേണ്ടെന്ന്പ റഞ്ഞ നാട്ടകം സുരേഷ്, വിപ്പ് ലംഘിച്ചവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കുമെന്നും വ്യക്തമാക്കി. പാര്‍ട്ടി വിപ്പ് ലംഘിച്ചു എന്ന് പറഞ്ഞാല്‍ അവര്‍ പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തായി. എല്‍ഡിഎഫുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭവിഷ്യത്തുകള്‍ അവര്‍ മനസ്സിലാക്കും. പാര്‍ട്ടിക്കെതിരായ നടപടികള്‍ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്നും നടപടി എന്തെന്നത് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലാ നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നാലെയാണ് ഡിഡിസി പ്രസിഡൻ്റ് പ്രതികരച്ചത്. ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസാക്കിരുന്നു. അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരും വിമതയായി വിജയിച്ച മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു.

Content Highlights: DCC President Nattakom Suresh said action will be taken against Congress members who violated the party whip during the no-confidence motion in Pala Municipality.

dot image
To advertise here,contact us
dot image