ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ട്വന്റി 20 ടൂർണമെന്റ് ആരംഭിച്ചു

ടൂർണമെന്റിന്റെ ആദ്യ പാദ മത്സരങ്ങളിൽ കെ എൻ ബി എ ബഹ്‌റൈനെ തോൽപ്പിച്ച് തോട്ടപ്പള്ളി ടീമും വെള്ളൂർ ടീമിനെ തോൽപ്പിച്ച് പാമ്പൂരാമ്പാറ ടീമും വിജയികളായി.

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ട്വന്റി 20 ടൂർണമെന്റ് ആരംഭിച്ചു
dot image

മനാമ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജോബിൻ പുതുപ്പറമ്പിൽ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആറാമത് ട്വന്റി 20 നാടൻ പന്ത് കളി മത്സരം വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിമുതൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിച്ചു. OICC നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും സെവൻ ആർട്സ് കൾച്ചറൽ ഫോറം പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ ജേക്കബ് തേക്കുതോട് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

OICC ബഹ്‌റൈൻ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി മനു മാത്യു, സാമൂഹിക പ്രവർത്തകൻ തോമസ് ഫിലിപ്പ് എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. ടൂർണമെന്റിന്റെ ആദ്യ പാദ മത്സരങ്ങളിൽ കെ എൻ ബി എ ബഹ്‌റൈനെ തോൽപ്പിച്ച് തോട്ടപ്പള്ളി ടീമും വെള്ളൂർ ടീമിനെ തോൽപ്പിച്ച് പാമ്പൂരാമ്പാറ ടീമും വിജയികളായി.

Content Highlights: The Bahrain Kerala Native Ball Federation Twenty20 Tournament has officially begun with enthusiastic participation from cricket teams and sports lovers across Bahrain.

dot image
To advertise here,contact us
dot image