കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തി; വനിതയ്ക്ക് പിഴ വിധിച്ച് ബഹ്റൈൻ

കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മുഴുവന്‍ ഭക്ഷ്യവസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തി; വനിതയ്ക്ക് പിഴ വിധിച്ച് ബഹ്റൈൻ
dot image

ബഹ്റൈനില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തിയതിനും ആരോഗ്യ-വാണിജ്യ നിയമങ്ങള്‍ ലംഘിച്ചതിനും റെസ്റ്റോറന്റും ബേക്കറിയും നടത്തിവന്ന വനിതയ്ക്ക് മൂന്ന് വര്‍ഷം തടവും 5400 ബഹ്‌റൈന്‍ ദിനാര്‍ പിഴയും വിധിച്ച് ബഹ്‌റൈന്‍ കോടതി. സിക്‌സ്ത് ലോവര്‍ ക്രിമിനല്‍ കോടതിയുടേതാണ് വിധി. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മുഴുവന്‍ ഭക്ഷ്യവസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

വ്യവസായ-വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രതിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബേക്കറികളിലും പാനീയ വില്‍പ്പന കേന്ദ്രങ്ങളിലുമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്തതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കള്‍, നിര്‍ബന്ധിത ലേബലിംഗ് ഇല്ലാത്ത ഉല്‍പ്പന്നങ്ങള്‍ എന്നിവ പരിശോധനയില്‍ പിടിച്ചെടുത്തു.

Also Read:

ആവശ്യമായ പെര്‍മിറ്റുകളോ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരങ്ങളോ ഇല്ലാതെ സ്വന്തം വീട്ടില്‍ ബേക്കറി, മിഠായി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയതായും അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയ ശേഷമാണ് കേസ് കോടതിയിലേക്ക് കൈമാറിയത്. പ്രതി മുന്‍പും സമാന കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നുവെന്നും അന്ന് മൂന്ന് വര്‍ഷം തടവും 7200 ബഹ്‌റൈന്‍ ദിനാര്‍ പിഴയും വിധിക്കപ്പെട്ടിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: A woman in Bahrain was penalized for selling food products past their expiration date. The authorities emphasized the importance of food safety and warned businesses against violating regulations.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us