

ബഹ്റൈനില്‍ ദൃശ്യം -3 ഫാന്‍ ഷോയില്‍ ആവേശമായി ലാല്‍കെയേഴ്‌സ്. മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നടത്തിയ കലാപരിപാടികളും ഫ്‌ളാഷ് മോബും ശ്രദ്ധ നേടി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടൊപ്പം തുടക്കമായി. തീയേറ്ററുകളെ ഇളക്കിമറിച്ചുകൊണ്ടായിരുന്നു ബഹ്‌റൈനില്‍ ലാല്‍കെയേഴ്‌സിന്റെ നേതൃത്വത്തില്‍ ദ്യശ്യം 3 ഷോയും മോഹന്‍ലാലിന്റെ ജന്മദിനാഘോഷവും നടന്നത്.
ദാനാ മാളിലെ എപിക്‌സ് സിനിമാസ് ആണ് ശ്രദ്ധേയമായ പരിപാടിക്ക് വേദിയായത്. ദൃശ്യം 3യുടെ റിലീസിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ നിരവധി ആരാധകരും സിനിമാസ്വാദകരും പങ്കെടുത്തു. ലാല്‍കെയേഴ്‌സ് പ്രസിഡൻ്റ് എഫ്.എം.ഫൈസലിന്റെ അദ്ധ്യക്ഷത നടന്ന പരിപാടിയില്‍ കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ മോഹന്‍ലാലിന് ജന്‍മ ദിനാശംസകള്‍ നേര്‍ന്നു. കേക്ക് മുറിച്ചും മധുരം പങ്കുവച്ചുമായിരുന്നു ജന്മദിനം ആരാധകര്‍ ആഘോഷമാക്കിയത്.
ബഹ്‌റൈന്‍ കലാക്ഷേത്ര ദൃശ്യോത്സവം എന്ന പേരിലും പ്രത്യേക പരിപാടികള്‍ നടന്നു. അസ്ത്ര ഡാന്‍സ് ടീമംഗങ്ങളുടെ നേതൃത്വത്തില്‍ മോഹന്‍ലാല്‍ ചിത്രങ്ങളിലെ പട്ടുകള്‍ ഉള്‍പ്പെടുത്തി അരങ്ങേറിയ ഫ്‌ളാഷ് മോബും ശ്രദ്ധേയമായി. മോഹന്‍ലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ജീവനകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സംഘാടകര്‍ തുടക്കം കുറിച്ചു. അരുണ്‍തൈകാട്ടില്‍, കിരീടം ഉണ്ണി, ഗോപേഷ് അടൂര്‍, ജെയ്‌സണ്‍, നന്ദന്‍, വിപിന്‍ രവീന്ദ്രന്‍, തുടങ്ങി നിരവധി ആളുകള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Content Highlights: