ആരാധകരോട് മാപ്പുപറഞ്ഞ് ഋഷഭ് പന്ത്; അതിശക്തമായി തിരിച്ചുവരുമെന്ന് പ്രഖ്യാപനം

അവസാന മത്സരത്തിന് ടോസിടാനെത്തിയപ്പോഴാണ് ആരാധകരോട് പന്തിന്റെ ക്ഷമാപണം

ആരാധകരോട് മാപ്പുപറഞ്ഞ് ഋഷഭ് പന്ത്; അതിശക്തമായി തിരിച്ചുവരുമെന്ന് പ്രഖ്യാപനം
dot image

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കഠിനമായിരുന്നു ഈ ഐപിഎല്‍ സീസണ്‍. ടീമിന്റെ തുടര്‍ത്തോല്‍വിയും പ്ലേ ഓഫ് കാണാതെ പുറത്താകലും ആരാധകര്‍ക്കും ദുഖമുണ്ടാക്കി. എന്നാല്‍ ഇതിനെല്ലാം മാപ്പുപറഞ്ഞ് രക്ഷപ്പെടുകയാണ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിന് മുമ്പാണ് അദ്ദേഹം മാപ്പുപറഞ്ഞത്. 'ഇത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടേറിയ സീസണായിരുന്നു.

അതെല്ലാവര്‍ക്കും അറിയാവുന്നതുമാണ്. ടീമിന് ഇതില്‍ വലിയ പാഠങ്ങളുണ്ട്. ആരാധകരോട് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ഞങ്ങള്‍ ശക്തരായി തിരിച്ചെത്താന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അറിയാം. അതിശക്തമായി അടുത്ത സീസണില്‍ തിരിച്ചെത്താം' ഋഷഭ് പന്ത് പറഞ്ഞു.


ടീമിന്റെ തുടര്‍ത്തോല്‍വികളും താരങ്ങളുടെ മോശം പ്രകടനവും വലിയ ചര്‍ച്ചയായിരുന്നു. പന്തിന്റെ ഫോമില്ലായ്മയും വലിയ പ്രതിസന്ധിയായി. ഇതെല്ലാം വലിയ വിമര്‍ശനത്തിനുമിടയാക്കി. ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ ആദ്യം പുറത്താകുന്ന ടീമുകളില്‍ ഒന്നായിരുന്നു ലഖ്‌നൗ.

content highlights: Rishabh Pant apologizes to fans; declares he will make a powerful comeback

dot image
To advertise here,contact us
dot image