ആ ചിത്രങ്ങള്‍ എന്റേതല്ല, നിയമനടപടിയുമായി മുന്നോട്ട് പോകും; രുക്മിണി വസന്ത്

സോഷ്യല്‍ മീഡിയയില്‍ രുക്മിണിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഡീപ്‌ഫേക്ക് ചിത്രങ്ങള്‍ക്കെതിരെ താരം

ആ ചിത്രങ്ങള്‍ എന്റേതല്ല, നിയമനടപടിയുമായി മുന്നോട്ട് പോകും; രുക്മിണി വസന്ത്
dot image

കാന്താര സിനിമയിലൂടെ തെന്നിന്ത്യയുടെ പ്രിയ താരമായി മാറിയ നടിയാണ് രുക്മിണി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ രുക്മിണിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഡീപ്‌ഫേക്ക് ചിത്രങ്ങളും വിഡിയോയും എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി. ഇത്തരം വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ രുക്മിണി പങ്കുവച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രചിരിക്കുന്ന ഈ വ്യാജ ചിത്രങ്ങല്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നടി കുറിച്ചു. ഒരു സ്വിമ്മിംഗ് പൂളില്‍ വെച്ചുള്ള ഫോട്ടോഷൂട്ടിന്റെ അണിയറ ദൃശ്യങ്ങള്‍ എന്ന തരത്തിലായിരുന്നു വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. രുക്മിണി വസന്താണ് ദൃശ്യങ്ങളിലുള്ളത് എന്ന രീതിയിലായിരുന്നു പ്രചാരണം.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികളും സൈബര്‍ ക്രൈം അന്വേഷണവും ആരംഭിക്കുമെന്ന് രുക്മിണി വസന്ത് മുന്നറിയിപ്പ് നല്‍കി. വ്യാജ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും താരം വ്യക്തമാക്കി. ഈ വിഷയം ഗൗരവമായി കൈകാര്യം ചെയ്യുകയാണെന്നും താരം പറഞ്ഞു.

കാന്താര 2 ആണ് രുക്മിണിയുടേതായി ഒടുവിലെത്തിയ ചിത്രം. ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള ഡ്രാഗണ്‍, യാഷിനൊപ്പമുള്ള ടോക്‌സിക് എന്നിവയാണ് രുക്മിണിയുടേതായി ഇനി വരാനുള്ള ചിത്രം.

Content Highlights: The actress has come out against deepfake pictures being circulated on social media claiming to be of Rukminiya Vasant.

dot image
To advertise here,contact us
dot image