ഇരുമ്പനത്ത് ആറ് കിലോ ലഹരിയുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കച്ചവടത്തിനായി എത്തിച്ച ലഹരിയാണ് പിടികൂടിയത്

ഇരുമ്പനത്ത് ആറ് കിലോ ലഹരിയുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
dot image

കൊച്ചി: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ മഹാഫുജ് എസ് കെ (21), ഇമാന്‍ എസ് കെ (23) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇരുമ്പനം ചുങ്കത്ത് റോഡിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ ടി ഡി സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. ഡാൻസാഫും ഹില്‍പാലസ് പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ആറ് കിലോ 112 ഗ്രാം കഞ്ചാവ് കണ്ടെത്തി. കച്ചവടത്തിനായി എത്തിച്ച കഞ്ചാവാണ് ഇതെന്നാണ് വിവരം.

Content Highlights: Interstate workers arrested with six kilos of drugs in Irumbanam

dot image
To advertise here,contact us
dot image