

നീണ്ട അവധി ദിനങ്ങളിലേയ്ക്ക് കടന്ന് യുഎഇയിലെ താമസക്കാര്‍. രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലും സ്‌കൂളുകളിലുമാണ് അവധി ആരംഭിച്ചത്. രാജ്യത്തെ ഹോട്ടലുകളും റിസോര്‍ട്ടുകളും ആകര്‍ഷകമായ ഓഫറുകളാണ് സന്ദര്‍ശകര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സ്വകാര്യമേഖലയ്ക്ക് ചൊവ്വാഴ്ച മുതലാകും അവധി തുടങ്ങുക.
അവധി ദിനങ്ങള്‍ ആരംഭിച്ചതോടെ ബലി പെരുന്നാളിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ക്കും തുടക്കമായിക്കഴിഞ്ഞു. രാജ്യത്തെ സ്‌കൂളുകളിലും സര്‍ക്കാര്‍ മേഖലയുമാണ് ബലിപെരുന്നാള്‍ അവധി ദിനങ്ങളിലേക്ക് കടന്നത്. തിങ്കളാഴ്ച മുതലാണ് ഔദ്യോഗിക അവധി ആരംഭിക്കുന്നതെങ്കിലും ഇന്നത്തെയും നാളത്തയും വാരാന്ത്യ ദിനങ്ങള്‍ കൂടി ചേരുമ്പോള്‍ ഒന്‍പത് ദിവസത്തെ അവധിയാകും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുക. അതേസമയം സ്വകാര്യേമഖലയ്ക്ക് ചൊവ്വാഴ്ച മുതലാണ് അവധി.
തുടര്‍ച്ചയായ ലഭിക്കുന്ന നീണ്ട അവധി ദിനങ്ങള്‍ ആഘോഷമാക്കുകയാണ് താമസക്കാര്‍. കുടംബങ്ങളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരല്‍ മുതല്‍ വിദേശ യാത്രകള്‍ വരെയാണ് പലരും അവധി ആഘോഷങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ പ്രത്യകേ സാഹചര്യത്തില്‍ യുഎഇയില്‍ അവധി ആഘോഷിക്കാനാണ് ഭൂരിഭാഗം ആളുകളുടെയും തീരുമാനം. ഇത് മുന്നില്‍ കണ്ട് ഹോട്ടലുകളും റിസോര്‍ട്ടുകളും വലിയ ഓഫറുകളാണ് സന്ദര്‍ശകര്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബായ്, റാസ് അല്‍ ഖൈമ, അബുദാബി എമിറേറ്റുകളിലെ റിസോര്‍ട്ടുകളില്‍ നേരത്തെ തന്നെ ബുക്കിംഗ് ആരംഭിച്ചിരുന്നു. നിലവിലെ കാലാവസ്ഥയില്‍ ബീച്ച് ഫ്രണ്ട്ലി ഹോട്ടലുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. ഈ അവധിക്കാലം വെല്‍നെസ് ക്ലിനിക്കുകളില്‍ സമയം ചിലഴിക്കുന്നവരും നിരവധിയാണ്. രാജ്യത്തെ നിരവധി ടൂറിസം കേന്ദ്രങ്ങളിലും ആകര്‍ഷകമായ ഓഫറുകളുമായാണ് സന്ദര്‍ശകരെ വരവേല്‍ക്കുന്നത്.
Content Highlights: Residents across the UAE have begun preparations for the Eid Al Adha holidays as the festive season sets in. Shopping centres, travel hubs, and public venues are witnessing increased activity as families and expatriates gear up for days of celebration and relaxation.