

ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 2026 വര്‍ഷത്തെ ഭരണസമതി സ്ഥാനമേറ്റു. ഡിസംബര്‍ 31വൈകുന്നേരം വിശുദ്ധ കുര്‍ബ്ബാനാന്തരം നടന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും ബോംബെ ഭദ്രാസന സഹായ മെത്രപ്പൊലീത്തയുമായ അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ തേയോഫിലോസ് മെത്രാപ്പോലീത്ത നേത്യത്വം നല്‍കി.
ഇടവക വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹവികാരി റവ. ഫാദര്‍ പി എന്‍ തോമസുകുട്ടി എന്നിവരോടൊപ്പം 2026 വര്‍ഷത്തിലെ കത്തീഡ്രലിന്റെ പുതിയ ട്രസ്റ്റി. ജോണ്‍ കെ പി, സെക്രട്ടറി കുരുവിള പാപ്പി (എബി), ഇടവകയുടെ പതിമൂന്ന് ഏരിയ പ്രയര്‍ ഗ്രൂപ്പിന്റെ കമ്മറ്റി അംഗങ്ങള്‍ തുടങ്ങി പത്തൊന്‍പത് അംഗ ഭരണസമതിയാണ് സ്ഥാനമേറ്റിരിക്കുന്നത്. പുതിയ നേത്യത്വത്തിന് അഭിവന്ദ്യ മെത്രാപ്പോലീത്ത ഏല്ലാ ആശംസകളും അനുഗ്രഹങ്ങളും നേര്‍ന്നു.
Content Highlights: Saint Mary’s Cathedral in Bahrain has announced new leadership, marking a significant change in its administrative structure. The development reflects an organisational transition within the church, with the new leadership expected to guide its religious and community activities going forward.