

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തിഡ്രലില്‍ പുതുവത്സര ശുശ്രുഷകൾ നടന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും ബോംബെ ഭദ്രാസന സഹായ മെത്രപ്പൊലീത്തയുമായ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ തേയോഫിലോസ് തിരുമനി മുഖ്യ കാര്‍മികത്വം വഹിച്ചു. ഡിസംബര്‍ 31 ന് വൈകിട്ട് സന്ധ്യ നമസ്ക്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും നടന്നു.
ഇടവക വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹവികാരി റവ. ഫാദര്‍ പി. എന്‍. തോമസുകുട്ടി എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് 2026 വര്‍ഷത്തിലെ കത്തീഡ്രല്‍ ഭരണസമതി സ്ഥാനമേറ്റു. പുതിയ ട്രസ്റ്റി. ജോണ്‍ കെ. പി., സെക്രട്ടറി കുരുവിള പാപ്പി (എബി) എന്നിവരുടെ നേത്യത്വത്തിലുള്ള കമ്മറ്റിക്ക് അഭിവന്ദ്യ തിരുമേനി ഏല്ലാ ആശംസകളും നേര്‍ന്നു.
Content Highlights: The Saint Mary’s Indian Orthodox Cathedral in Bahrain conducted special New Year services to celebrate the beginning of 2026. The prayers and rituals marked a significant occasion for the community, as members gathered to welcome the new year with faith and devotion.