ദുബായ് ക്രീക്കിൽ ഒഴുകും മ്യൂസിയം വരുന്നു; സഞ്ചാരികൾക്കായി നിരവധി ആകർഷണങ്ങൾ

ദുബായ് ക്രീക്കിന്റെ വിശാലമായ കാഴ്ചകൾ നൽകുന്ന മനോഹരമായ വ്യൂ പോയിന്റുകളും ഇവിടെയുണ്ടാകും

ദുബായ് ക്രീക്കിൽ ഒഴുകും മ്യൂസിയം വരുന്നു; സഞ്ചാരികൾക്കായി നിരവധി ആകർഷണങ്ങൾ
dot image

ദുബായിൽ ഒഴുകും മ്യൂസിയം വരുന്നു. ദുബായ് ക്രീക്കിലെ ജലത്തിന് മുകളിലൂടെയാണ് മ്യൂസിയം ഓഫ് ആർട്ട് സാംസ്കാരിക കേന്ദ്രം ഒഴുകാനൊരുങ്ങുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

ദുബായുടെ ആത്മാവും കലാപരമായ തനിമയും വിളിച്ചോതുന്ന രീതിയിലാണ് മ്യൂസിയം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് പ്രസ്താവിച്ചു. മ്യൂസിയം ദുബായ് ക്രീക്കിന്റെ ഭംഗിക്ക് മാറ്റുകൂട്ടും. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിലൂടെയാണ് ഈ പദ്ധതിക്ക് രൂപം നൽകുക. ലോകപ്രശസ്ത ജാപ്പനീസ് വാസ്തുശില്പി തഡാവോ ആൻഡോയാണ് മ്യൂസിയം രൂപകൽപ്പന ചെയ്തത്.

മ്യൂസിയത്തിനകത്ത് സന്ദർശകർക്കായി അഞ്ച് നിലകളുള്ള കലാസൃഷ്ടികൾ പ്രതീക്ഷിക്കാം. ലൈബ്രറി, പഠനയിടം, കഫേ, കൂടാതെ ദുബായ് ക്രീക്കിന്റെ വിശാലമായ കാഴ്ചകൾ നൽകുന്ന മനോഹരമായ വ്യൂ പോയിന്റുകളും ഇവിടെയുണ്ടാകും. കലയ്ക്കും സംസ്കാരത്തിനുമായി ലോകം ഒത്തുചേരുന്ന ഒരിടം എന്നതാണ് മ്യൂസിയം ഓഫ് ആർട്ടിന്റെ ലക്ഷ്യം. ദുബായുടെ ബുർജ് ഖലീഫ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ തുടങ്ങിയ പ്രമുഖ നിർമിതികൾക്കൊപ്പം മ്യൂസിയം ഓഫ് ആർട്ടും ഇടം പിടിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

Content Highlights: Dubai To Launch A Floating Museum Celebrating Art, Innovation And Heritage

dot image
To advertise here,contact us
dot image