

ബഹ്‌റൈനിലെ പ്രവാസി കൂട്ടായ്മയായ നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ ഓണാഘോഷം വിപുലമായി ഒക്ടോബർ 24ന് വെള്ളിയാഴ്ച സല്ലാക്കിലുള്ള ബഹ്‌റൈൻ ബിച്ച് ബേ റിസോർട്ടിൽ വെച്ച് നടന്നു. കേരളത്തിലെ തനതായ രീതിയിൽ അംഗങ്ങൾക്കു വേണ്ടി സംഘടിപ്പിച്ച ഓണാഘോഷം പൂക്കളവും, മാവേലിയും ചേർന്ന് ആവേശഭരിതമാക്കി.
ഓണാഘോഷം ഉൽഘാടനം ഡെയിലി ട്രിബൂൺ ചെയർമാൻ ശ്രീ ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ പ്രസിഡന്റ് ശ്രീ ഷുഹൈബ് തിരുവത്ര അധ്യക്ഷത വഹിച്ചു, സെക്രട്ടറി സജീർ കറുകമാട് സ്വാഗതം ആശ്വസിച്ച ചടങ്ങിൽ, ഗ്ലോബൽ കോർഡിനേറ്റർ യുസുഫ് അലി നന്ദി രേഖപ്പെടുത്തി. ബഹ്‌റൈനിലെ സാംസ്കാരിക, സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന റഫീഖ് അബ്ദുള്ള, ഗഫൂർ കൈപ്പമംഗലം, ഫിറോസ് തിരുവത്ര,വീരമണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു.
ബഹ്‌റൈനിലെ പ്രാദേശിക ബാൻഡ് ആയ റബ്ബർ ബാൻഡ് നയിച്ച ഗാനമേളയും അംഗങ്ങളുടെ കുട്ടികളുടെ കലാപരിപാടികളും ആസ്ട്രാ ഡാൻസ് ഗ്രൂപ്പിന്റെ സിനിമാറ്റിക് ഡാൻസ് പ്രോഗ്രാം, തിരുവാതിര, നാസിക് ഡോൾ സംഗീത വാദ്യമേളങ്ങളുടെ അകമ്പടിയും പരിപാടിയെ കൂടുതൽ ഹൃദയമാക്കി.
എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സമദ് ചാവക്കാട്, നിഷിൽ കരിപ്പോട്ട്, ശാഹുൽ ഹമീദ്,വൈശാഖ്, നൗഷാദ് അമ്മാനത്തു ഹിഷാം, റാഫി,ജാഫർ ഗണേഷ്, റാഫി ഗുരുവായൂർ, റാഫി തളിക്കുളം, ഷഫീഖ് അവിയൂർ, യുസുഫ്, സിറാജ്,വിജയൻ, ഷാജഹാൻ,ദിവാകരൻ, അഫസർ ഷമീർ,റെജി നൗഷാദ് ഷഹന സിറാജ്, ഷംന നിഷിൽ ജസ്‌ന റാഫി, റാണി ശാഹുൽ ഹമീദ്, ബിജിഷ യുസുഫ് അലി, ശില്പ സുജിത്, ഐശ്വര്യ സബീഷ്,ജിനി പ്രസന്നകുമാർ, അസ്ന ഷംസു,റൗഷ ഷുഹൈബ്, നിലോഫർ അക്ബർ, റിനി ബഷീർ എന്നിവർ നേതൃത്വം നൽകി.
Content Highlights: Nammal Chavakkattukar, Bahrain Chapter's 'Nammalonam 2025'