ഓൺലൈൻ ഷോപ്പിങ്ങിൽ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ബഹ്റൈൻ

തട്ടിപ്പുകാരുടെ വെബ്സൈറ്റുകൾ ഗൂഗിളിൽ തിരയുമ്പോൾ കാണിച്ചേക്കാമെന്നും അധികൃതർ

ഓൺലൈൻ ഷോപ്പിങ്ങിൽ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ബഹ്റൈൻ
dot image

ബഹ്‌റൈനിൽ ഓൺലൈൻ ഷോപ്പിങ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. സേർച്ച് എഞ്ചിനുകളിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നതായും മുന്നറിയിപ്പ്. ഇടപാടുകളിൽ കാർഡ് വിവരങ്ങൾ പങ്കുവെക്കുന്നതിന് മുമ്പ് വെബ്‌സൈറ്റ് നിയമപരമാണോ എന്ന് ഉറപ്പുവരുത്താനും വില കുറവെന്നുള്ള ഓഫറുകൾ കണ്ട് വഞ്ചിതരാകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഇന്റർനെറ്റിൽ എതെങ്കിലും ഉത്പ്പന്നത്തിനോ ആവിശ്യത്തിനോ വേണ്ടി ഓൺലൈനിൽ തിരയുമ്പോൾ മിക്കവരും ഗൂഗിളാണ് ഉപയോഗിക്കാറുള്ളത്. തിരച്ചിൽ ഫലങ്ങളിൽ കാണിക്കുന്ന ചില വെബ്‌സൈറ്റുകൾ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവ ആയിരിക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇത്തരം തട്ടിപ്പുകൾക്കെതിരെയാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരച്ചിൽ ഫലങ്ങളിൽ ആവശ്യവുമായി ബന്ധപ്പെട്ട് നിരവധി ലിസ്റ്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തിൽ പ്രത്യക്ഷപെടുന്നതിൽ കൂടുതലും പണം നൽകിയുള്ള പരസ്യങ്ങളാണ്.

ഇംഗ്ലീഷിൽ സ്പോൺസേർഡ് എന്നോ അറബിയിൽ പരസ്യം എന്നോ ചെറിയ അക്ഷരത്തിൽ രേഖപെടുത്തിയിട്ടുണ്ടാവും. ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്നും ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർ ബാങ്ക് കാർഡ് വിവരങ്ങൾ നൽകുന്നതിന് മുമ്പ് വെബ്‌സൈറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തണമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. സെർച്ച് എൻജിനുകളിലെ പണം കൊടുത്തുള്ള പരസ്യങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ വ്യാജ വെബ്‌സൈറ്റുകൾ പ്രചരിപ്പിക്കുന്നതിനെതിരെയാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഉസാമ ബഹാർ സോഷ്യൽ മീഡിയ ഷോയായ 'അൽ അമാനിൽ' സംസാരിക്കവെയാണ് ഉപഭോക്താക്കൾക്ക് നിർദ്ദേശങ്ങൾ നൽകിയത്.

തട്ടിപ്പുകാർ ഈ പരസ്യ ഇടങ്ങൾ വാങ്ങുകയും അവിടെ വ്യാജ വെബ്‌സൈറ്റുകൾ സ്ഥാപിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു. കാർഡ് വിവരങ്ങൾ പങ്കുവെക്കുന്നതിന് മുമ്പ് വെബ്‌സൈറ്റ് നിയമപരമാണോ എന്ന് ഉറപ്പുവരുത്താനും, വില കുറവെന്നുള്ള ഓഫറുകൾ കണ്ട് വഞ്ചിതരാകരുതെന്നും കേണൽ ഡോ. ബഹാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വില കുറവാണെന്ന് കണ്ട് കാർഡ് വിവരങ്ങൾ നൽകി പണമടച്ചാൽ നിമിഷനേരം കൊണ്ട് പണം നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നും ഇത്തരം തട്ടിപ്പുകൾക്കെതിരെ ഗൂഗിൾ പോലും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും വിദഗ്‌ദ്ധർ വ്യക്തമാക്കുന്നു. ചെറിയ ലാഭത്തിനു വേണ്ടി ഇത്തരം തട്ടിപ്പിൽ അകപ്പെടാതെ വിശ്വാസം മുള്ള സൈറ്റുകൾ വഴി ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്താൻ ഉപഭോക്താക്കൾ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Shoppers warned over growing online frauds

dot image
To advertise here,contact us
dot image