ദേശീയ വൃക്ഷവാര കാമ്പയിൻ; കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ബഹ്‌റൈൻ അലുംനി പങ്ക് ചേർന്നു

ബഹ്‌റൈൻ മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം നടത്തിവരുന്ന പരിപാടിയാണിത്

ദേശീയ വൃക്ഷവാര കാമ്പയിൻ; കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ബഹ്‌റൈൻ അലുംനി പങ്ക് ചേർന്നു
dot image

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ബഹ്‌റൈൻ അലുംനി, ബഹ്‌റൈൻ മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം നടത്തിവരുന്ന ദേശീയ വൃക്ഷവാര കാമ്പയ്‌നിൽ 2025-ൽ പങ്കുചേർന്നു. ഇന്നലെ ഒക്ടോബർ 18നു ഷഹാർക്കൻ പ്രദേശത്ത് നടന്ന ശുചീകരണത്തിലും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന പ്രവർത്തിയിലുമാണ് ക്ലീനപ്പ് ബഹ്‌റൈൻ പ്രവർത്തകരടൊപ്പം പങ്കാളികളായത്.

കോളേജ് കാമ്പസിൽ എല്ലാ വർഷവും മരങ്ങൾ നടുന്നതിനായി വൃക്ഷദിനം നടത്തിയിരുന്ന മുൻ പ്രൊഫസറും പരിസ്ഥിതി പ്രവർത്തകനുമായ പ്രൊഫ. ടി. ശോഭീന്ദ്രന്റെ സ്മരണയ്ക്കായാണ് "വൃക്ഷാദിനം 2025" എന്നപേരിൽ ബഹ്‌റൈനിലും ഗുരുവായൂരപ്പൻ കോളേജിലെ പൂർവ്വവിദ്യാർത്ഥികൾ ഈ പ്രവർത്തി ഏറ്റെടുത്തത്.

Content Highlights: National Tree Week Campaign, Kozhikode Zamorin Guruvayurappan College Bahrain Alumni joins

dot image
To advertise here,contact us
dot image