മറ്റ് ​ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള ഇൻഷുറൻസ് ഭേദ​ഗതി ആവശ്യം; ബിൽ ബഹ്റൈൻ പാ‍ർലമെൻ്റിൽ

തൊഴിലുടമകൾ ജീവനക്കാർക്ക് ഇൻഷുറൻസ് ഉറപ്പാക്കിയിരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു

മറ്റ് ​ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള ഇൻഷുറൻസ് ഭേദ​ഗതി ആവശ്യം; ബിൽ ബഹ്റൈൻ പാ‍ർലമെൻ്റിൽ
dot image

ബഹ്റൈന് പുറത്ത് മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പൗരന്മാർക്കുള്ള ഏകീകൃത ഇൻഷുറൻസ് സംവിധാനത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യം. നിലവിലെ സംവിധാനത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള സർക്കാർ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. തൊഴിലുടമകൾ ജീവനക്കാർക്ക് ഇൻഷുറൻസ് ഉറപ്പാക്കിയിരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളിൽ ജോലി ചെയ്യുന്ന പൗരന്മാർക്കുള്ള ഏകീകൃത ഇൻഷുറൻസ് സംവിധാനത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള സർക്കാർ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. നിർദേശത്തിൽ മൂന്ന് പ്രധാന ആർട്ടിക്കിളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 5, 6 ൻ്റെ 3, 9, 11 ൻ്റെ 2, 13, 15 എന്നി നിലവിലെ ആർട്ടിക്കിൾക്ക് പകരം പുതിയ നിയമങ്ങൾ ഉൾപ്പെടുത്തി. ഇവയിൽ ഇൻഷുറൻസ് പരിരക്ഷയിൽ വിരമിക്കൽ, വാർ​ദ്ധക്യം, വൈകല്യം, മരണം, തൊഴിലില്ലായ്മ എന്നിവ ഉൾപ്പെടുത്തും.

ഇൻഷുറൻസ് പരിരക്ഷയുടെ വ്യാപ്തി വർധിപ്പിക്കാനും പ്രീമിയം അടക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും കൂടുതൽ ശക്തമായ നിയമങ്ങൾ സ്ഥാപിക്കാനും ജിസിസി രാജ്യങ്ങളിലെ പെൻഷൻ, സാമൂഹിക ഇൻഷുറൻസ് സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനുമാണ് ഈ ഭേദഗതി ലക്ഷ്യമിടുന്നത്. കൂടാതെ തൊഴിൽപരമായ പരിക്കുകൾക്കും രോഗങ്ങൾക്കുമുള്ള ഇൻഷുറൻസ് നിലവിൽ ജോലി ചെയ്യുന്ന രാജ്യത്തെ നിയമമനുസരിച്ച് തുടരാം. എന്നാൽ തൊഴിലുടമകൾ ജീവനക്കാർക്ക് ഇൻഷുറൻസ് ഉറപ്പാക്കിയിരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

ജോലി ചെയ്യുന്ന രാജ്യത്തെയും ജീവനക്കാരന്റെ മാതൃരാജ്യത്തെയും സിവിൽ റിട്ടയർമെന്റ്, സോഷ്യൽ ഇൻഷുറൻസ് സ്ഥാപനങ്ങളിൽ പൂർണമായ ഇൻഷുറൻസ് അപേക്ഷകൾ നൽകിയിരിക്കണമെന്നും എല്ലാ മാസവും പ്രീമിയം തുക കിഴിവ് ചെയ്ത് അടക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്നും ജീവനക്കാരെ രജിസ്റ്റർ ചെയ്യാതിരിക്കുകയോ തെറ്റായ വിവരങ്ങൾ സമർപ്പിക്കുകയോ ചെയ്താൽ ഉണ്ടാകുന്ന നിയമപരമായ ഉത്തരവാദിത്തങ്ങളും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ ഭേദഗതികൾ ജിസിസിയിലെ പൗരന്മാരുടെ സാമൂഹികസുരക്ഷാ അവകാശങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ എന്നും നിർദേശത്തെ അനുകൂലിക്കുന്നവർ പറയുന്നു.

Content Highlights: Amending Unified Insurance for Citizens Working in Gulf Countries Outside Bahrain

dot image
To advertise here,contact us
dot image