

സ്തനാർബുദം(Breast cancer) സ്ത്രീകൾക്ക് മാത്രം ബാധിക്കുന്ന രോഗമാണ് എന്നാണ് പൊതുധാരണ. എന്നാൽ പുരുഷന്മാരെയും ഈ അർബുദം ബാധിക്കാറുണ്ട്. എല്ലാ മനുഷ്യരിലും ബ്രെസ്റ്റ് ടിഷ്യൂസ് ഉണ്ട് എന്നതാണ് ഇതിനുള്ള കാരണം. പ്രായമായ പുരുഷന്മാരിലാണ് സ്തനാർബുദം കൂടുതലായി കാണപ്പെടുന്നത്. പക്ഷെ ഏത് പ്രായക്കാരായ പുരുഷന്മാരെയും അർബുദം ബാധിക്കാനുള്ള സാധ്യതയുണ്ട്.
ബ്രെസ്റ്റ് ടിഷ്യൂസ് നീക്കം ചെയ്യുക എന്നതാണ് പുരുഷന്മാരിലെ സ്തനാർബുദത്തിനുള്ള പ്രധാന ചികിത്സ. കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിവയും ചികിത്സയുടെ ഭാഗമാണ്. പുരുഷന്മാരിലെ ബ്രെസ്റ്റ് കാൻസറിന് പ്രത്യേകിച്ച് ഒരു കാരണം കണ്ടെത്താനായിട്ടില്ല. സ്ത്രീകളിലേത് പോലെ ബ്രെസ്റ്റ് ടിഷ്യൂസിൽ കാൻസർ കോശങ്ങൾ അമിതമായി വളരുന്നതും ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കുന്നത് തന്നെയാണ് ഇവിടെയും കാൻസറിന് കാരണമാകുന്നത്.
പുരുഷന്മാരിലെ സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ
ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയും വേഗം ചികിത്സ തേടാൻ ശ്രമിക്കണം.
ബ്രെസ്റ്റ് കാൻസറിന്റെ കാരണം എന്ന രീതിയിൽ ചൂണ്ടിക്കാണിക്കാനാകില്ലെങ്കിലും ഈ അർബുദത്തിന് കാരണമാകുന്ന ചില സാഹചര്യങ്ങളെ കുറിച്ച് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സ്തനാർബുദം ബാധിച്ച പുരുഷന്മാരിലെ ഭൂരിഭാഗം പേരും 60 വയസിന് മുകളിലുള്ളവരാണ്. അതുകൊണ്ട് പ്രായമാകുമ്പോഴും ശരീരത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുക എന്നതിൽ ശ്രദ്ധിക്കണം. ജനിതകഘടനയിലുള്ള മാറ്റങ്ങളും പാരമ്പര്യവും സ്തനാർബുദത്തിനുള്ള കാരണങ്ങളാണ്.

പ്രോസ്‌റ്റേറ്റ് കാൻസറിനെ തുടർന്ന് ഹോർമോൺ തെറാപ്പി ചികിത്സയുടെ ഭാഗമായി കഴിക്കുന്ന ഈസ്ട്രജന്‍ അടങ്ങിയ മരുന്നുകൾ കഴിക്കുന്നവരിൽ സ്തനാർബുദം വരാനുള്ള സാധ്യതകൾ കൂടുതലാണ്. അമിതവണ്ണം ഉള്ളവരിലും ഈസ്ട്രജന്‍ കൂടുതലായിരിക്കും. ഇവരെയും സ്തനാർബുദം ബാധിച്ചേക്കാം. ലിവർ സിറോസിസ് പുരുഷന്മാരിലെ ഹോർമോണുകളെ വലിയ തോതിൽ ബാധിക്കാറുണ്ട്. ഇതും സ്തനാർബുദത്തിന് കാരണമായേക്കാം.
Content Highlights: Breast cancer in men - causes,symptoms and treatment