
ബഹ്റൈനില്‍ വ്യാജ സ്ക്രീൻ ഷോട്ടുകൾ കാണിച്ച് ജ്വല്ലറിയിൽ നിന്ന് ഏഴായിരം ദിനാറിന്റെ സ്വർണം തട്ടിയെടുത്ത യുവതി പിടിയിലായി. വാട്സ്ആപ് വഴിയാണ് യുവതി ജ്വല്ലറിയുമായി ബന്ധം സ്ഥപതിച്ചത്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനായി ഇലക്ട്രോണിക് പേമെന്റ് നടത്തിയതിന്റെ വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രതി കടയുടമക്ക് അയച്ചുനല്‍കുകയായിരുന്നു. ഇത് വിശ്വസിച്ച് ജ്വല്ലറി ജീവനക്കാര്‍ സ്വര്‍ണം കൈമാറ്റം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതേ തട്ടിപ്പ് ആവര്‍ത്തിച്ചതോടെയാണ് യുവതി പിടിയിലായത്.
പേയ്‌മെന്റ് റെസിപ്റ്റ് വ്യാജമാണെന്നും ജ്വല്ലറിക്ക് പണം ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പൊലീസില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുവതിക്കു പുറമെ ഒരു ജ്വല്ലറി ജീവനക്കാരനെതിരെയും പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചു.
തുടര്‍നടപടികള്‍ക്കായി യുവതിയെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാന്‍ പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ വ്യാജ സ്‌ക്രീന്‍ഷോട്ടുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
Content Highlights: Woman Arrested for Stealing Gold Jewelry Worth BD7,000