
ബഹ്റൈനിൽ പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം പ്രൊഫഷണൽ മീറ്റ് നാളെ വൈകീട്ട് നടക്കും. ജോൺ ബ്രിട്ടാസ് എംപിയും ഡോ. അരുൺകുമാറും പരിപാടിയിൽ പങ്കെടുക്കും. ബഹ്‌റൈൻ പാർലമെന്റ് മെമ്പർ അഡ്വക്കേറ്റ് അബ്ദുല്ല ബിൻ ഖലീഫ അൽ റുമൈഹിയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം പ്രൊഫഷണൽ അതിന്റെ മെമ്പർമാർക്കും ക്ഷണിക്കപ്പെട്ടവർക്കും ആയി സംഘടിപ്പിക്കുന്ന പ്രഫഷണൽ മീറ്റാണ് ടൂബ്ലി മർമാരീസ് ഹാളിൽ വെച്ച് ചേരുന്നത്. മെയ് മാസം നാടക്കാനിരുന്ന പരിപാടി വിശിഷ്‌ടാത്ഥതികളുടെ അസൗകര്യം കാരണം മാറ്റിവെച്ചതായിരുന്നു. ലോകസഭാ മെമ്പർ പികെ ഷാനവാസ് ജനറൽ കൺവീനറായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബഹ്‌റൈനിൽ താമസിക്കുന്ന മലയാളികളായ പ്രൊഫഷണൽസ് ചേർന്ന് രൂപം കൊടുത്ത കൂട്ടായ്മയാണ് പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം. എൻജിനിയർമാർ, ഡോക്ടർമാർ, അദ്യാപകർ, മാനേജർമാർ തുടങ്ങി നിരവധി പ്രഫഷനുകൾ ഇതിനോടകം തന്നെ ഈ കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. റീബിൾഡ് കേരള പദ്ധതിയുമായി വളരെ സജീവമായി ഗവൺമെന്റുമായി ഇടപെട്ട് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് പിപിഎഫ്.
Content Highlights: The Progressive Professional Forum Professional Meet will be held in Bahrain tomorrow evening