കേരളത്തിലെ തിയേറ്ററുകൾ പൂരപ്പറമ്പാക്കി നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ… സോഷ്യൽ മീഡിയ കത്തിക്കുന്ന ലാലേട്ടൻ

ലയാള സിനിമയുടെ കിംഗ്, ഇത് അയാളുടെ കാലമല്ലേ, മലയാള സിനിമയുടെ രാജാവ് തുടങ്ങി മോഹൻലാലിനെ പുകഴ്ത്തുകയാണ് പോസ്റ്റിന് താഴെ ആരാധകർ

കേരളത്തിലെ തിയേറ്ററുകൾ പൂരപ്പറമ്പാക്കി നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ… സോഷ്യൽ മീഡിയ കത്തിക്കുന്ന ലാലേട്ടൻ
dot image

2025 മോഹൻലാലിന്റെ വർഷമാക്കി മാറ്റിയിരിക്കുകയാണ് ലാൽ ആരാധകർ. പുത്തൻ റിലീസും റീ റീലീസും തിയേറ്ററിൽ ആഘോഷമാക്കുന്ന കാഴ്ചയാണുള്ളത്. ഏറ്റവും ഒടുവിൽ രാവണപ്രഭു റീ റിലീസ് ചെയ്തപ്പോൾ തിയേറ്ററിന്റെ അകത്ത് നിന്നുള്ള ആരാധകരുടെ ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലാണ്. ഇപ്പോഴിതാ മോഹൻലാലിൻറെ പുതിയ പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്.

'കേരളത്തിലെ തിയേറ്ററുകൾ പൂരപ്പറമ്പാക്കി നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ' എന്നാണ് പോസ്റ്റിന് താഴെ ആരാധകർ കുറിക്കുന്നത്. മലയാള സിനിമയുടെ കിംഗ്, ഇത് അയാളുടെ കാലമല്ലേ, മലയാള സിനിമയുടെ രാജാവ് തുടങ്ങി മോഹൻലാലിനെ പുകഴ്ത്തുകയാണ് പോസ്റ്റിന് താഴെ ആരാധകർ.

മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് രാവണപ്രഭുവിന് ലഭിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡ് ആയി. ആദ്യ ദിനം സിനിമയ്ക്ക് വലിയ കളക്ഷൻ തന്നെ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.

അതേസമയം, നേരത്തെ റീ റിലീസിന് എത്തിയ മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും നേടിയത്. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Content Highlights: Mohanlal's new post is a topic of discussion on social media

dot image
To advertise here,contact us
dot image