
ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന വാർത്ത ആയിരുന്നു നടി തൃഷയുടെ വിവാഹം. ഛണ്ഡീഗഢുകാരനായ വ്യവസായുമായി നടിയുടെ വിവാഹം തീരുമാനിച്ചതായി റിപ്പോർട്ടുകൾ നിറഞ്ഞിരുന്നു. ഇരു കുടുംബങ്ങളും തമ്മിൽ നേരത്തെ സൗഹൃദത്തിൽ ആണെന്നും വിവാഹത്തിന് ഒരുങ്ങുന്നുവെന്നുമാണ് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നത്. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങളിൽ പ്രതികരിച്ചെത്തിയിരിക്കുകയാണ് നടി. എന്നാൽ പിന്നെ എന്റെ ഹണിമൂണും നിങ്ങൾ പ്ലാൻ ചെയ്യൂ എന്നാണ് സോഷ്യൽ മീഡിയയിൽ സ്റ്റോറി പങ്കിട്ടുകൊണ്ട് നടി കുറിച്ചിരിക്കുന്നത്.
'ആളുകൾ എന്റെ ജീവിതം എനിക്ക് വേണ്ടി പ്ലാൻ ചെയ്ത തരുന്നത് എനിക്ക് ഇഷ്ടമാണ്. എന്റെ ഹണിമൂൺ കൂടെ അവർ ഷെഡ്യൂൾ ചെയ്യാൻ കാത്തിരിക്കുകയാണ് ഞാൻ,' തൃഷ പറഞ്ഞു. നേരത്തെയും പലരുമായും ചേർന്ന് സോഷ്യൽ മീഡിയ നടിയുടെ വിവാഹം നടത്തിയിട്ടുണ്ട്. പലപ്പോഴായി നടി ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരുന്നു.
വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ശരിയായ ആളെ കണ്ടെത്തുമ്പോൾ വിവാഹത്തിന് തയ്യാറാകുമെന്നും എന്നാൽ ശരിയായ സമയം ഇതുവരെ വന്നിട്ടില്ലെന്നും തൃഷ അടുത്തിടെ പറഞ്ഞിരുന്നു. 2015ൽ സംരംഭകനായ വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. പക്ഷേ താമസിയാതെ ഈ ബന്ധം ഉപേക്ഷിച്ചു. നടിയുടെ ഏറ്റവും ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം തഗ് ലൈഫ് ആയിരുന്നു. ചിത്രം പ്രതീക്ഷിച്ച വിജയം ആയിരുന്നില്ല തിയേറ്ററിൽ നേടിയിരുന്നത്.
Content Highlights: Trisha responds to marriage rumors