
നമ്മുടെ നാട്ടിൽ സാധാരണ നിലയിൽ ഓപ്പൺ മാർക്കറ്റിൽ ഒരു കിലോ അരിയുടെ വില 40 രൂപയ്ക്കും 50 രൂപയ്ക്കും ഇടയിലാണല്ലോ? എന്നാല്‍ 15,000 രൂപ കൊടുത്ത് ഒരുകിലോ അരിവാങ്ങിയാലോ? 15,000 രൂപയ്ക്ക് അരിയോ എന്നാണോ ചിന്തിക്കുന്നത്? ലോകത്തിലെ ഏറ്റവും വിലകൂടിയ അരിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ വരെ ഇടംനേടിയ കിന്‍മെമൈ പ്രീമിയം അരിയാണ് പൊന്നും വിലയുള്ള ആ അരി.
കേരളത്തില്‍ കിന്‍മൈമ പ്രീമിയം അരിയ്ക്ക് ഒരു കിലോ 15,000 രൂപയാണ് വില. പേറ്റന്റ് നേടിയ ജാപ്പനീസ് മില്ലിംഗ് സാങ്കേതികവിദ്യയാണ് ഈ അരിയുടെ ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. ധാരാളം അന്നജം അടങ്ങിയ അരികൂടിയാണ് ഇത്.
പ്രീമിയം അരിയായ കിന്‍മൈമ അരി വികസിപ്പിച്ചെടുത്തത് ജപ്പാന്‍കാരാണ്. ഇതിന്റെ വ്യത്യസ്തമായ ഉത്പാദന രീതി രുചിയും ഗുണങ്ങളും വര്‍ധിപ്പിക്കുന്നതാണ്. ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം ഈ അരി കഴുകാതെതന്നെ ഉപയോഗിക്കാം എന്നതാണ്. അതായത് പാചകം ചെയ്യുന്നതിന് മുന്‍പ് അരി കഴുകേണ്ട ആവശ്യമില്ല എന്നതുതന്നെ.
കിന്‍മൈമ ബ്രൗണ്‍റൈസ് സ്റ്റാന്‍ഡേര്‍ഡ് ബ്രൗണ്‍ റൈസിന്റെ എല്ലാ ഗുണങ്ങളും നല്‍കുന്നതാണ്. സാധാരണ അരിയെ അപേക്ഷിച്ച് ഇത് ഭാരം കുറഞ്ഞതും ദഹിക്കാന്‍ എളുപ്പമുള്ളതും എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്നതുമാണ്. മികച്ച രുചി, പോഷകമൂല്യം, ദഹനക്ഷമത എന്നിവയാണ് ഇതിന്റെ പ്രത്യേകത.
Content Highlights :Don't be shocked to hear the price of a kilo of rice? Know about the most expensive rice in the world