ഒപ്പം താമസിച്ച യുവാവ് വഞ്ചിച്ചെന്ന് പരാതി; കേസെടുക്കാന്‍ വൈകിയെന്ന് ആരോപിച്ച് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു

വിശ്വാസ വഞ്ചന കാട്ടി പണം തട്ടിയെന്നാണ് യുവാവിനെതിരായ പരാതി

ഒപ്പം താമസിച്ച യുവാവ് വഞ്ചിച്ചെന്ന് പരാതി; കേസെടുക്കാന്‍ വൈകിയെന്ന് ആരോപിച്ച് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു
dot image

കോഴിക്കോട്: കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാനത്ത് തമിഴ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. പണം തട്ടി എന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുക്കുന്നത് വൈകിയതിനെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്.

ബുധനാഴ്ച നടന്ന സംഭവത്തില്‍ വാണിമേല്‍ കൊടിയൂര്‍ സ്വദേശി ലത്തീഫിനെതിരെ പൊലീസ് കേസെടുത്തു. വിദേശത്ത് യുവതിയോടൊപ്പം കഴിയുകയായിരുന്ന ലത്തീഫ് ആ സമയത്ത് വിശ്വാസ വഞ്ചന നടത്തി പണം അപഹരിച്ചു എന്നാണ് പരാതി. ചെന്നൈ സ്വദേശിനിയായ യുവതിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight; Woman Attempts Suicide Over Delayed Money Laundering Case

dot image
To advertise here,contact us
dot image