ബഹ്‌റൈൻ-സൗദി കോർഡിനേഷൻ കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ബഹ്‌റൈനിൽ നടന്നു

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഭാവി പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടായിരുന്നു യോഗം.

ബഹ്‌റൈൻ-സൗദി കോർഡിനേഷൻ കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ബഹ്‌റൈനിൽ നടന്നു
dot image

ബഹ്‌റൈൻ-സൗദി സഹകരണത്തിന് ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട്, ബഹ്‌റൈൻ-സൗദി കോർഡിനേഷൻ കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ബഹ്റൈനിലെ വിജയകരമായി സംഘടിപ്പിച്ചു. ബഹ്‌റൈനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, കാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ മൽക്കി എന്നിവർ പങ്കെടുത്ത യോ​ഗത്തിൽ സൗദി സംഘത്തെ സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ആൽ സൗദ് നയിച്ചു.

Also Read:

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഭാവി പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടായിരുന്നു യോഗം. യോഗത്തിൽ 2024-2025 വർഷങ്ങളിലെ വാർഷിക പ്രകടന റിപ്പോർട്ട് ചർച്ച ചെയ്തു. 2025-2026 വർഷത്തേക്കുള്ള കൗൺസിലിന്റെയും ഉപസമിതികളുടെയും പുതിയ പ്രവർത്തന സമയരേഖ അംഗീകരിച്ചു. കൂടാതെ ഇരുരാജ്യങ്ങൾക്കും നേട്ടമുണ്ടാക്കുന്ന തരത്തിൽ കൂടുതൽ സംരംഭങ്ങൾ ആരംഭം കുറിക്കാനും യോഗത്തിൽ തീരുമാനമായി.

Content Highlights: Bahrain-Saudi Executive Committee Convenes

dot image
To advertise here,contact us
dot image