അറബിക്കടലിൽ ന്യൂനമർദ്ദം, നാളെ മുതൽ മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥ കേന്ദ്രം

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു

അറബിക്കടലിൽ ന്യൂനമർദ്ദം, നാളെ മുതൽ മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥ കേന്ദ്രം
dot image

ഒമാനില്‍ നാളെ മുതല്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അറബ്യന്‍ കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മുസന്ദം, അല്‍ വുസ്ത, ദഖ്‌ലിയ, ദഹിറ, നോര്‍ത്ത് ബാതിന, സൗത്ത് ബാത്തിന ബുറൈമി പ്രവിശ്യകളിലാണ് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും രൂപപ്പെടും. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: Oman: Low pressure system to bring rain from October 11

dot image
To advertise here,contact us
dot image