ഉച്ച വിശ്രമ നിയമം പരിശോധന കർശനമാക്കി അബുദബി

കനത്ത വേനൽ ചൂടിനെ തുടർന്നാണ് തൊഴിലാളികൾക്ക് മധ്യവേനലവധി നടപ്പാക്കുന്നത്
ഉച്ച വിശ്രമ നിയമം  പരിശോധന കർശനമാക്കി അബുദബി

അ​ബൂ​ദ​ബി: എമിറേറ്റിൽ പു​റം ജോലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾക്ക്​ ക​ടു​ത്ത വേ​ന​ലി​ൽ സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഉ​ച്ച​വി​ശ്ര​മ നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി അ‌ബുദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി. പ​രി​സ്ഥി​തി, ആ​രോ​ഗ്യ​സു​ര​ക്ഷ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ ചേ​ർ​ന്നാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കനത്ത വേനൽ ചൂടിനെ തുടർന്നാണ് തൊഴിലാളികൾക്ക് മധ്യവേനലവധി നടപ്പാക്കുന്നത്. ജൂ​ൺ 15 മു​ത​ൽ സെ​പ്​​റ്റം​ബ​ർ 15വ​രെയാണ് ഈ ഉച്ചവിശ്രമ നിയമത്തിന്റെ കാലാവധി.

​മാ​ന​വ വി​ഭ​വ​ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം രാ​ജ്യ​ത്ത്​ ഉ​ച്ച വി​ശ്ര​മം നി​യ​മം പ്ര​ഖ്യാ​പി​ച്ച​ത്. ഈ മൂന്നുമാസ കാലയളവിൽ തെരുവോരങ്ങളിൽ ജോലി ചെയ്യുന്നവർ ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നുമണിവരെ വിശ്രമം അനുവദിക്കണമെന്നാണ് നിയമം. അതേസമയം നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷയുണ്ടാകും. നിയമലംഘകർക്ക് അരലക്ഷം ദിർ​ഹം വരെയാണ് പിഴ തുകയായി ചുമത്തുക.

ഉ​ച്ച സ​മ​യ​ത്ത്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ വി​ശ്ര​മി​ക്കാ​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ തൊ​ഴി​ലു​ട​മ ഒ​രു​ക്ക​ണം. അതേസമയം തൊഴിലാളികൾക്ക് കുടകളും ശീതളപാനീയങ്ങളും വിതരണം ചെയ്ത് വരികയാണ് അബുദബി പൊലീസ്. തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​വും സു​ര​ക്ഷ​യും മു​ൻ​നി​ർ​ത്തി​യാ​ണ്​ സ​മ​ഗ്ര​മാ​യ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. ഉ​ച്ച​വി​ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കാ​ൾ സെ​ന്‍റ​ർ (600590000), സ്മാ​ർ​ട്ട്​ ആ​പ്, വെ​ബ്​​സൈ​റ്റ്​ എ​ന്നി​വ മു​ഖേ​ന അ​റി​യി​ക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com