കോപ്പ അമേരിക്ക വരെ ടീമിൽ തുടരും; സൂചന നൽകി ലയണൽ മെസ്സി

ഇതാദ്യമായി മേജർ ലീഗ് സോക്കർ കളിക്കുന്ന താരം ബലോൻ ദ് ഓർ നേടിയെന്നതും പ്രത്യേകതയാണ്.

dot image

പാരിസ്: എട്ടാം തവണയും ബലോൻ ദ് ഓർ ജേതാവായിരിക്കുകയാണ് ലയണൽ മെസ്സി. കരിയറിൽ എല്ലാ നേട്ടങ്ങളും പിന്നിട്ടതായി താരം പലതവണ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. അടുത്ത ലോകകപ്പിൽ താൻ കളിക്കില്ലെന്നും മെസ്സി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇനി എത്ര കാലം മെസ്സി കളത്തിൽ തുടരുമെന്ന് വ്യക്തമാക്കിയിട്ടില്ല. എങ്കിലും ദീർഘകാലം ഇനി കളത്തിൽ തുടരില്ലെന്ന് തന്നെയാണ് ബലോൻ ദ് ഓർ വേദിയിലും മെസ്സി സൂചിപ്പിക്കുന്നത്.

മുമ്പ് താൻ ബലോൻ ദ് ഓര് പുരസ്കാരം നേടുന്നത് അർജന്റീന കോപ്പ അമേരിക്ക വിജയിച്ചപ്പോഴായിരുന്നു. പക്ഷേ ഇത്തവണത്തെ പുരസ്കാരം വളരെ സ്പെഷ്യലാണ്. കാരണം അർജന്റീന ലോകകപ്പ് ജയിച്ച ശേഷമാണ് തനിക്ക് ബലോൻ ദ് ഓർ ലഭിക്കുന്നത്. ഫുട്ബോളിൽ ഇനി ദീർഘകാലം നീളുന്ന കരിയറിനെക്കുറിച്ച് താൻ ചിന്തിക്കുന്നില്ല. ഭാവിയിൽ താൻ എന്ത് ചെയ്യുമെന്ന് ഇപ്പോൾ ആലോചിക്കുന്നില്ല. ഇപ്പോഴത്തെ നിമിഷങ്ങൾ താൻ ആസ്വദിക്കുകയാണ്. യുഎസിൽ കോപ്പ അമേരിക്ക മത്സരങ്ങൾ നടക്കാനിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ടീമിന് മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. അതിനു ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും മെസ്സി വ്യക്തമാക്കി.

മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കുന്ന നോർവേ യുവതാരം എർലിങ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് ബലോൻ ദ് ഓർ വോട്ടിങ്ങിൽ മെസ്സി ഒന്നാമനായത്. ഇതാദ്യമായി മേജർ ലീഗ് സോക്കർ കളിക്കുന്ന ഒരു താരം ബലോൻ ദ് ഓർ നേടിയെന്നതും മറ്റൊരു പ്രത്യേകതയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us