'ഹിറ്റ് 4 ൽ കാർത്തിക്കായി വലിയ പദ്ധതികൾ ഒരുക്കും'; ഉറപ്പ് നൽകി നാനി

എസിപി വീരപ്പൻ എന്ന കഥാപാത്രത്തെയാണ് കാർത്തി സിനിമയിൽ അവതരിപ്പിച്ചത്

dot image

ഹിറ്റ് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമായ ഹിറ്റ് 3 തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. തെലുങ്ക് നടൻ നാനി നായകനും നിർമാതാവുമായ സിനിമ ഇതിനകം 100 കോടിയിലധികം രൂപ ആഗോളതലത്തിൽ നേടിയിട്ടുണ്ട്. ചിത്രത്തിൽ തമിഴ് നടൻ കാർത്തിയും ഒരു കാമിയോ വേഷത്തിൽ എത്തിയിരുന്നു. ഹിറ്റിന്റെ നാലാം ഭാഗത്തിന്റെ സൂചനകൾ നൽകും വിധമുള്ള കഥാപാത്രത്തെയാണ് നടൻ സിനിമയിൽ അവതരിപ്പിച്ചത്. ഇപ്പോൾ ആ കഥാപാത്രത്തെ അവതരിപ്പിച്ചതിന് കാർത്തിയോട് നന്ദി പറഞ്ഞിരിക്കുകയാണ് നാനി.

'ഈ അവസരത്തിൽ ഞാൻ കാർത്തിയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഇനിയും നിരവധി പ്രേക്ഷകർ കാണേണ്ടത് കൊണ്ട് കൂടുതൽ വിവരങ്ങൾ പറയുന്നില്ല. എന്നാൽ ഹിറ്റ് 4 ൽ വലിയ പദ്ധതികൾ തന്നെ ഒരുക്കും,' എന്ന് നാനി പറഞ്ഞു. ഹിറ്റ് 3 യുടെ വിജയാഘോഷ പരിപാടിയിലാണ് നാനി ഇക്കാര്യം പറഞ്ഞത്. എസിപി വീരപ്പൻ എന്ന കഥാപാത്രത്തെയാണ് കാർത്തി സിനിമയിൽ അവതരിപ്പിച്ചത്.

മെയ് ഒന്നിനാണ് ഹിറ്റ് 3 റിലീസ് ചെയ്തത്. ആദ്യ രണ്ട് ഭാഗങ്ങൾ ഒരുക്കിയ സൈലേഷ് കൊളാനു തന്നെയാണ് ഈ സിനിമയും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കെജിഎഫ് എന്ന സിനിമയിലൂടെ പ്രേക്ഷക പ്രിയങ്കരിയായ ശ്രീനിധി ഷെട്ടിയാണ് മൂന്നാം ഭാഗത്തിൽ നായികയായി എത്തുന്നത്. ആദ്യ രണ്ട് സിനിമകളിലെ നായകന്മാരായ വിശ്വക് സെന്നും അദിവി ശേഷും സിനിമയിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.

ഛായാഗ്രഹണം - സാനു ജോൺ വർഗീസ്, സംഗീതം - മിക്കി ജെ മേയർ, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, രചന - ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ - നാനി കമരുസു തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

Content Highlights: Nani hints at big plans with Karthi in HIT 4

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us