കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 23 കിലോ കഞ്ചാവ്, ബംഗാൾ സ്വദേശി പിടിയിൽ

പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

dot image

കൊച്ചി: കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. മെറ്റൽ പൈപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. 23 കിലോ കഞ്ചാവാണ് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ ബം​ഗാൾ സ്വദേശിയെ പൊലീസ് പിടികൂടി. കഴി‍ഞ്ഞ ദിവസം രാത്രി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു അത്താണി എയർപോർട്ടിനടുത്ത് നിന്ന് മെറ്റൽ പൈപ്പിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

ഹൈബ്രിഡ് ക‍‍ഞ്ചാവിന്റെ അടക്കം വ്യാപാകമായ ഒഴുക്ക് ഉത്തരേന്ത്യയിൽ നിന്നാണ് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഡാൻസാഫും പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

Content Highlights:Drug bust near Kochi airport

dot image
To advertise here,contact us
dot image