
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ പരിചയസമ്പന്നനായ വിരാട് കോഹ്‌ലിയുടെ സാന്നിധ്യം നിർണായകമാകുമെന്നും അതിനാൽ താരം വിരമിക്കരുതെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം നവ്‌ജോദ് സിംഗ് സിദ്ധു. രോഹിത് ശർമ വിരമിച്ച സാഹചര്യത്തിൽ കോഹ്‌ലിയെ പോലെയൊരാൾ ടീമിൽ അത്യാവശ്യമാണെന്നും സിദ്ധു വിവരിച്ചു.
'താരത്തിന്റെ ഉദ്ദേശ ശുദ്ധി പ്രശംസനീയമാണ്. യുവതാരങ്ങൾക്ക് കൂടുതൽ അവസരം കൊടുക്കുക എന്നതാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എന്നാൽ ടീമിന് അദ്ദേഹത്തെ ഏറ്റവും ആവശ്യമായ സമയമാണിത്. തീരുമാനം നല്ലതാണെങ്കിലും അനവസരത്തിലായത് കൊണ്ട് പിൻവലിക്കണം, സിദ്ധു കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വിദേശ ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുമ്പാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്നതെന്ന് കോഹ്‌ലി ബിസിസിഐയെ അറിയിച്ചത്. എന്നാൽ ബിസിസിഐ കോഹ്‌ലിയോട് ആഗ്രഹത്തിൽ പുനർവിചിന്തനം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു ഔദ്യോഗിക പ്രഖ്യാപനം താരത്തിൽ നിന്നോ ബിസിസിഐയിൽ നിന്നോ ഉണ്ടായിട്ടില്ല.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ജൂൺ 20 നാണ് ആരംഭിക്കുന്നത്. മെയ് 16 ന് ടീം തിരഞ്ഞെടുപ്പിനുള്ള സാധ്യത കൂടുതലാണ്. പര്യടനത്തിനായുള്ള ഇന്ത്യയുടെ തയ്യാറെടുപ്പിലും തന്ത്രങ്ങളിലും കോഹ്‌ലിയുടെ അന്തിമ തീരുമാനം നിർണായകമാണ്.
Content Highlights: Virat Kohli could be India's knight in shining armour vs England: Navjot Sidhu