'നാളെ ബാഴ്സയെ തോൽപ്പിക്കാനായാൽ പിന്നെ ലാ ലീ​ഗയിൽ എന്തും സംഭവിക്കും': കാർലോ ആഞ്ചലോട്ടി

'ഇത്തരം നിർണായക മത്സരങ്ങളില്‍ ടീമിന്റെ പദ്ധതികൾ കൃത്യമായിരിക്കണം'

dot image

സ്പാനിഷ് ലാ ലീ​ഗ ഫുട്ബോളിൽ നാളെ നടക്കാനിരിക്കുന്ന ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരത്തിന്റെ പ്രധാന്യം വ്യക്തമാക്കി റയൽ മാഡ്രിഡ് മാനേജർ കാർലോ ആഞ്ചലോട്ടി. 'ഒരു ലീ​ഗ് വിജയിക്കണമെങ്കിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കണം. നാളെ ബാഴ്സലോണ വിജയിക്കുകയാണെങ്കിൽ അവർക്ക് ലാ ലീ​ഗ കിരീടം സ്വന്തമാക്കാൻ കഴിഞ്ഞേക്കും. എന്നാൽ നാളത്തെ മത്സരം വിജയിക്കുന്നത് റയൽ മാഡ്രിഡ് ആണെങ്കിൽ പിന്നെ ലാ ലീ​ഗയിൽ എന്തും സംഭവിക്കാം,' കാർലോ ആഞ്ചലോട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

'ഇത്തരം നിർണായക മത്സരത്തിൽ ടീമിന്റെ പദ്ധതികൾ കൃത്യമായിരിക്കണം. ബാഴ്സലോണയുടെ ബലഹീനതകളാണ് റയൽ മനസിലാക്കേണ്ടത്. ബാഴ്സയ്ക്ക് ഇത് മികച്ചൊരു സീസണാണ്. എങ്കിലും റയൽ മികച്ച രീതിയിൽ കളിക്കണം. എപ്പോഴും എൽ ക്ലാസികോ നടക്കുന്ന പോലെ തന്നെ ഈ മത്സരവും ആവേശകരമാവും,' ആഞ്ചലോട്ടി വ്യക്തമാക്കി.

ഈ ഫുട്ബോൾ സീസണിൽ ഇത് നാലാം തവണയാണ് റയൽ മാഡ്രിഡും എഫ് സി ബാഴ്സലോണയും നേർക്കുനേർ വരുന്നത്. കഴിഞ്ഞ മൂന്ന് തവണയും ബാഴ്സലോണയ്ക്കായിരുന്നു വിജയം. എന്നാൽ ഇത്തവണ ലാ ലീ​ഗ കിരീട ജേതാക്കളെ നിശ്ചയിക്കുന്നത് ഈ മത്സരത്തോടെയാവും. ലാ ലീ​ഗ പോയിന്റ് ടേബിളിൽ ബാഴ്സയ്ക്ക് 34 മത്സരങ്ങളിൽ നിന്ന് 79 പോയിന്റും റയലിന് 34 മത്സരങ്ങളിൽ നിന്ന് 74 പോയിന്റുമാണുള്ളത്.

Content Highlights: Carlo Ancelotti belives Real Madrid still have the chance in the la liga title race

dot image
To advertise here,contact us
dot image