നെഗറ്റീവ് ചിന്തകളെ പോസിറ്റീവാക്കി മാറ്റാം ഈ മാര്‍ഗങ്ങളിലൂടെ

ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങളുടെ സമാധാനവും സന്തോഷവും വീണ്ടെടുക്കാം

dot image

എല്ലാ ദിവസങ്ങളും ഒരുപോലെ സന്തോഷം നിറഞ്ഞതാകണം എന്നില്ല. ചില ദിവസങ്ങള്‍ എന്തെങ്കിലുമൊക്കെ കാരണംകൊണ്ട് മോശമാകാറുമുണ്ട്. എന്നാല്‍ നിങ്ങളെ അസ്വസ്ഥരാക്കുന്ന ആ കാര്യങ്ങളെ ചില മാര്‍ഗ്ഗങ്ങളിലൂടെ മാറ്റിനിര്‍ത്തി സമാധാനം വീണ്ടെടുക്കാന്‍ കഴിയും.

പുറത്തേക്ക് പോകാം ഇടവേളയെടുക്കാം

ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തില്‍നിന്ന് ഒരു ഇടവേള എടുത്ത് പുറത്തേ് പോവുക. അല്‍പ്പനേരം ശുദ്ധവായൂ ശ്വസിച്ച് നടക്കുക. ഏതെങ്കിലും ശാന്തമായ സ്ഥലത്ത് സമയം ചെലവഴിക്കുന്നതും സമ്മര്‍ദ്ദം വീണ്ടെടുക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും.

ഒരു ഗ്ലാസ് വെള്ളം കുടിക്കാം

നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ ക്ഷീണവും ക്ഷോഭവും വര്‍ധിക്കും. അതിനാല്‍ അത്തരം അവസ്ഥകളില്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. ഇത് തലച്ചോറിലെ മന്ദത മാറ്റാനും ഉന്മേഷം പ്രദാനം ചെയ്യാനും സഹായിക്കും.

വൃത്തിയാക്കാനുള്ള സമയം

മനസ് അസ്വസ്ഥമാകുമ്പോള്‍ ചെയ്യാവുന്ന ഏറ്റവും നല്ലൊരു കാര്യമാണ് ഒരു മുറി ക്ലീന്‍ ചെയ്യുകയോ മറ്റെന്തെങ്കിലും വൃത്തിയാക്കുകയോ ഒക്കെ ചെയ്യുന്നത്. വൃത്തിയുള്ള സ്ഥലം എന്നത് വൃത്തിയുളള ഒരു മനസ് കൂടിയാണ്. അസ്വസ്ഥമായി ഇരിക്കുമ്പോള്‍ നിങ്ങളുടെ മേശയോ , മുറിയോ ഒക്കെ വൃത്തിയാക്കാന്‍ അഞ്ച് മിനിറ്റ് സമയം മാറ്റിവയ്ക്കുക. ആ പ്രവൃത്തി അതിശയകരമാം വിധം മനസിന് ശാന്തതയും നിയന്ത്രണവും കൊണ്ടുവരും.

നിങ്ങള്‍ക്ക് വിശ്വാസമുളള ഒരാളെ വിളിക്കുക

മനസ് അസ്വസ്ഥമാകുന്ന സമയത്ത് നിങ്ങള്‍ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരാളെ വിളിക്കുകയോ അവര്‍ക്ക് ഒരു സന്ദേശമയക്കുകയോ ചെയ്യുമ്പോള്‍ നിങ്ങളുടെ മാനസികാവസ്ഥയെ നന്നാക്കാന്‍ സഹായിക്കും. നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് തോന്നിപ്പിക്കാനും മനസ് ശാന്തമാക്കാനും അത് സഹായിക്കും.

ചിരിക്കാന്‍ ശ്രമിക്കുക

ഒരു രസകരമായ വീഡിയോ കാണുക, അല്ലെങ്കില്‍ രസകരമായ എന്തിനെയെങ്കിലും കുറിച്ച് ഓര്‍മിക്കുക. ഇതൊക്കെ മനസ് അനുവദിക്കുന്നില്ലെങ്കിലും ഒന്ന് ചെയ്തുനോക്കൂ. ആരെയെങ്കിലും കാണുമ്പോള്‍ വെറുതെയൊന്ന് ചിരിക്കൂ. ചിരി ശരീരത്തിന്റെ സ്വാഭാവിക മാനസികാവസ്ഥ വര്‍ധിപ്പിക്കുന്ന എന്‍ഡോര്‍ഫിനുകളെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ മാനസികാവസ്ഥയെ തല്‍ക്ഷണം മാറ്റാനും സഹായിക്കും.

വ്യായാമങ്ങള്‍ ചെയ്യുക

യോഗ, നടത്തം അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു പാട്ടിനൊപ്പം നൃത്തം ചെയ്യുക തുടങ്ങി ലളിതമായ വ്യായാമങ്ങള്‍ നിങ്ങളുടെ മാനസികാവസ്ഥയെ തല്‍ക്ഷണം ഉയര്‍ത്തും . ശാരീരിക പ്രവര്‍ത്തനങ്ങള്‍ പിരിമുറുക്കം പുറത്തുവിടുകയും സുഖകരമായ ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ശ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

നിങ്ങള്‍ നിങ്ങളിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുക. ദീര്‍ഘവും ആഴത്തിലും ശ്വാസമെടുക്കുക. ഇത് ജീവിതത്തിലെ നെഗറ്റീവ് കാര്യങ്ങളില്‍ നിന്ന് നിങ്ങളിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും.

ജീവിതത്തിലെ നല്ല കാര്യങ്ങള്‍ എഴുതുക

നെഗറ്റീവ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം നിങ്ങളുടെ ജീവിതത്തിലെ നല്ല കാര്യങ്ങള്‍ എഴുതുക. പോസിറ്റീവ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ കൂടുതല്‍ നല്ല ചിന്തകളിലേക്ക് നയിക്കും.

Content Highlights :These are ways to turn negative thoughts into positive ones

dot image
To advertise here,contact us
dot image