
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ സതാംപ്ടണിനോട് സമനിലയിൽ പിരിഞ്ഞ് മാഞ്ചസ്റ്റർ സിറ്റി. ഇരുടീമുകൾക്കും ഗോള്‍ നേടാൻ സാധിച്ചില്ല. മത്സരത്തിന്റെ കൂടുതൽ സമയം പന്തിനെ നിയന്ത്രിച്ചതും ഷോട്ടുകൾ പായിച്ചതും സിറ്റിയായിരുന്നു. പക്ഷേ ലഭിച്ച അവസരങ്ങൾ മുതലാക്കി ഗോൾവല ചലിപ്പിക്കാൻ സിറ്റിക്ക് കഴിഞ്ഞില്ല.
മറ്റു മത്സരങ്ങളിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഫുൾഹാമിനെ എവർട്ടൻ തോൽപ്പിച്ചു. വോൾവ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബ്രൈട്ടന്‍ തോല്‍പ്പിച്ചത്. ഐപ്സ്വിച്ച് ടൗണിനെ എതിരില്ലാത്ത ഒരു ഗോളിന് ബ്രെന്റ്ഫോർഡും പരാജയപ്പെടുത്തി.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ 35 മത്സരങ്ങളിൽ നിന്ന് 82 പോയിന്റുള്ള ലിവർപൂൾ ആണ് മുന്നിൽ. ഇതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂൾ സ്വന്തമാക്കി കഴിഞ്ഞതാണ്. 35 മത്സരങ്ങളിൽ 67 പോയിന്റുള്ള ആഴ്സണലാണ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. മാഞ്ചസ്റ്റർ സിറ്റി 36 മത്സരങ്ങളിൽ നിന്ന് 65 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. ഇനി ബാക്കിയുള്ള മത്സരങ്ങളില്‍ ആഴ്സണലും മാഞ്ചസ്റ്ററും വിജയിച്ചാലും പോയിന്‍റ് പട്ടികയില്‍ ലിവര്‍പൂളിനെ മറികടക്കാനാകില്ല.
Content Highlights: Saints hold City to goalless draw