അമിത രക്തസ്രാവം; കാസർകോട് 16-കാരി മരിച്ചു, അന്വേഷണം

സംഭവത്തിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

dot image

കാസർകോട്: കാസർകോട് വെള്ളരിക്കുണ്ടിൽ അമിത രക്ത സ്രാവത്തെ തുടർന്ന് പതിനാറുകാരി മരിച്ചു. ഇന്നലെ പുലർച്ചെ അമിത രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ തൊട്ടടുത്തുള്ള കാഞ്ഞങ്ങാട് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാൽ പിന്നീട് ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വൈദ്യ പരിശോധനയിൽ പെൺകുട്ടി ഗർഭിണി ആണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവം. സംഭവത്തിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം ഗർഭം അലസിപ്പിക്കുന്നതിന് വേണ്ടി കുട്ടിയ്ക്ക് ഒറ്റമൂലി നൽകിയിരുന്നെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

Content Highlights:16-year-old girl dies of excessive bleeding in Kasaragod

dot image
To advertise here,contact us
dot image