
ആരോഗ്യപ്രദമായ ഡയറ്റ് സന്തുലിതമായി നിലനിര്‍ത്തുന്നതില്‍ പഴങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. ആഹാരത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യുകയും ദഹനം മെച്ചപ്പെടുത്തുകയും ഭാരം കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യും. എന്നാല്‍ നിങ്ങള്‍ രാവിലെആദ്യം കഴിക്കുന്നത് പഴങ്ങളാണെങ്കില്‍ അതൊരുപക്ഷേ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പ്രത്യേകിച്ചും കരളിനെയായിരിക്കും ഇത് ബാധിക്കുക എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഫലങ്ങളില്‍ അടങ്ങിയിട്ടുള്ള ഫ്രൂക്ടോസ് വിഘടിക്കാന്‍ സാധിക്കാത്തവയാണ്. തന്നെയുമല്ല ഇതിന് രക്തത്തില്‍ അലിഞ്ഞ് ചേരാന്‍ സാധിക്കുകയുമില്ല. അപ്പോള്‍ എന്തുസംഭവിക്കും? നേരിട്ട് കരളിലെത്തും. അത് ഫാറ്റി ലിവറിന് കാരണമാകും. ഡോ.അലോക് ചോപ്ര പറയുന്നു.
ഫ്രൂട്ട് ഡയറ്റില്‍ കുറേക്കാലം മുന്നോട്ടുപോകുന്നത് നല്ലതാണോ? ഫ്രൂട്ട് ഡയറ്റ് മാത്രമായി മുന്നോട്ടുപോകുന്നത് നന്നായിരിക്കില്ല. കാരണം ഫാറ്റി ലിവര്‍ ചിലപ്പോള്‍ ലിവര്‍ സിറോസിസിലേക്ക് നയിച്ചേക്കാം. ഫ്രൂക്ടോസ് ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുന്നവരിലും ഇതേ പ്രശ്‌നം ഉണ്ടായിരിക്കും.
ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പ്രകാരം മനുഷ്യ ശരീരം ഗ്ലൂക്കോസിനെയും ഫ്രൂക്ടോസിനെയും കൈകാര്യം ചെയ്യുന്നത് രണ്ടുവിധത്തിലാണ്. ശരീരത്തിലെ എല്ലാ കോശങ്ങളും ഊര്‍ജത്തിനായി ഗ്ലൂക്കോസിനെ വിഘടിക്കുന്നുണ്ട്. എന്നാല്‍ ഫ്രൂക്ടോസിനെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നത് കരളിന് മാത്രമാണ്. ഡയറ്റില്‍ ധാരാളം ഫ്രൂക്ടോസ് അടങ്ങിയിട്ടുണ്ടെങ്കില്‍ കരളിനും ഹൃദയത്തിനും അപകടമാണ്.
ഫ്രൂട്ട് ഷുഗര്‍ എന്നറിയപ്പെടുന്ന ഫ്രൂക്ടോസ് നമ്മുടെ ഡയറ്റില്‍ വളരെ ചെറിയ പങ്കില്‍ അടങ്ങിയിരുന്ന ഒന്നാണ്. 1900ങ്ങളില്‍ അമേരിക്കക്കാര്‍ ദിവസവും 15 ഗ്രാം ഫ്രൂക്ടോസാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നക്. ഫലങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍ നിന്നാണ് ഇത് ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് അതിനേക്കാള്‍ നാലോ അഞ്ചോ ഇരട്ടിയാണ് റിഫൈന്‍ഡ് ഷുഗറിലൂടെ നമ്മുടെ ശരീരത്തിലെത്തുന്നത്.
ഫ്രൂക്ടോസ് കരളിലെത്തുന്നത് നിരവധി ഗുരുതരമായ കെമിക്കല്‍ ട്രാന്‍സ്ഫര്‍മേഷന് കാരണമാകും. ഇതിനെ ലിപോജെനിസിസ് എന്നാണ് പറയുന്നത്. അതുപോലെ ഭക്ഷണത്തില്‍ അമിതമായി പഴങ്ങള്‍ അടങ്ങിയാല്‍ അത് വയറുവീര്‍ക്കുന്നതിനും ഡയറിയക്കും മറ്റും കാരണമാകും. ഷുഗര്‍ലെവല്‍ ഉയര്‍ത്തും.
Content Highlights: Do Not Eat Fruits In The Morning, Can Harm Your Liver Health; Here's How