ഒരു മാസത്തെ ശമ്പളവും പരിപാടികളിൽ നിന്നുള്ള വരുമാനവും ദേശീയ പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്യും: ഇളയരാജ

'നമ്മുടെ നിസ്വാർത്ഥരായ ധീരസൈനികർ ശത്രുക്കളെ മുട്ടുകുത്തിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്'

dot image

ഒരു മാസത്തെ വരുമാനം ദേശീയ പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് സംഗീത സംവിധായകന്‍ ഇളയരാജ. രാജ്യസഭാംഗം എന്ന നിലയിൽ ലഭിക്കുന്ന ഒരുമാസത്തെ ശമ്പളവും അതിനൊപ്പം സംഗീത പരിപാടികളിൽ നിന്ന് ലഭിക്കുന്ന വരുമാനവും സംഭാവന ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇളയരാജ ഇക്കാര്യം വ്യക്തമാക്കിയത്.

'ഈ വർഷം ആദ്യം ഞാൻ എന്റെ ആദ്യത്തെ സിംഫണി ചിട്ടപ്പെടുത്തി റെക്കോർഡ് ചെയ്യുകയും അതിന് 'വാലിയന്റ്' (ധീരൻ) എന്ന് പേരിടുകയും ചെയ്തു. എന്നാൽ, മെയ് മാസത്തിൽ പഹൽഗാമിലെ നിരപരാധികളായ വിനോദസഞ്ചാരികളുടെ ക്രൂരമായ കൊലപാതകത്തെത്തുടർന്ന് നമ്മുടെ ധീര സൈനികർക്ക് അതിർത്തികളിൽ ധീരത, സാഹസികത, ധൈര്യം, കൃത്യത, ദൃഢനിശ്ചയം എന്നിവയോടെ പ്രവർത്തിക്കേണ്ടിവരുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. നമ്മുടെ നിസ്വാർത്ഥരായ ധീരസൈനികർ ശത്രുക്കളെ മുട്ടുകുത്തിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്,'

'ഒരു ഇന്ത്യക്കാരൻ എന്ന നിലയിലും പാർലമെന്റ് അംഗം എന്ന നിലയിലും, ഭീകരതയെ തുടച്ചുനീക്കുന്നതിനും നമ്മുടെ അതിർത്തികളെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നമ്മുടെ രാജ്യത്തെ ധീരനായകരുടെ 'ധീരമായ' പരിശ്രമങ്ങൾക്ക് പിന്തുണയായി, എൻ്റെ സംഗീത പരിപാടികളിൽ നിന്നുള്ള പ്രതിഫലവും ഒരു മാസത്തെ ശമ്പളവും 'ദേശീയ പ്രതിരോധ ഫണ്ടി'ലേക്ക് ഒരു എളിയ സംഭാവനയായി നൽകാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. ജയ് ഹിന്ദ്,' എന്ന് ഇളയരാജ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

Content Highlights: Ilaiyaraaja to contribute concert fee and one month’s salary to National Defence Fund

dot image
To advertise here,contact us
dot image