

രമേഷ് വര്‍മ്മ ഒരുക്കുന്ന ബ്രഹ്‌മാണ്ട പാന്‍ ഇന്ത്യന്‍ ചിത്രം 'മഹാവീര്‍ കര്‍ണ്ണ' യില്‍ ഇതിഹാസ യോദ്ധാവായ കര്‍ണ്ണന്‍ ആയി വേഷമിടുന്നത് രാഘവ ലോറന്‍സ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ശക്തമായ ഇതിഹാസ കഥാപാത്രങ്ങളിലൊന്നായ കര്‍ണ്ണന്റെ കഥയ്ക്ക് പുതിയൊരു ദൃശ്യഭാഷ നല്‍കാന്‍ ഒരുങ്ങുകയാണ് 'മഹാവീര്‍ കര്‍ണ്ണ'. പെന്‍ മൂവീസിന്റെ ബാനറില്‍ ജയന്തിലാല്‍ ഗാഡ അവതരിപ്പിക്കുന്ന ചിത്രം, ആര്‍വി സ്റ്റുഡിയോസിന്റെയും ശ്രീ നീലാദ്രി പ്രൊഡക്ഷന്‍സിന്റെയും സഹകരണത്തോടെ ആണ് നിര്‍മ്മിക്കുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളായ 'രാക്ഷസുഡു', 'ഖിലാഡി' തുടങ്ങിയവയിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ രമേഷ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഏകദേശം 150 കോടി ബജറ്റില്‍ ഒരുങ്ങുന്ന 'മഹാവീര്‍ കര്‍ണ്ണ' തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ കഥകളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന തരത്തില്‍ വമ്പന്‍ കാന്‍വാസിലാണ് ചിത്രം ഒരുക്കുന്നത്.
വലിയ കാന്‍വാസില്‍ പ്രത്യേകം നിര്‍മ്മിച്ച സെറ്റുകള്‍, പഴയ കാലഘട്ടത്തെ പുനഃസൃഷ്ടിക്കുന്ന പ്രൊഡക്ഷന്‍ ഡിസൈന്‍, വിശാലമായ ആക്ഷന്‍ രംഗങ്ങള്‍, യുദ്ധരംഗങ്ങള്‍, അത്യാധുനിക വിഷ്വല്‍ എഫക്റ്റ്‌സ് എന്നിവയെല്ലാം ചിത്രത്തിന്റെ ഭാഗമാകും. പുരാതന സാമ്രാജ്യങ്ങളുടെയും യുദ്ധഭൂമികളുടെയും പശ്ചാത്തലത്തില്‍, വമ്പന്‍ സെറ്റുകളുടെ പ്രൗഢിയും അത്യാധുനിക വിഎഫ്എക്സിന്റെ സാധ്യതകളും സമന്വയിപ്പിച്ചുകൊണ്ടാണ് കര്‍ണ്ണന്റെ ലോകം സ്‌ക്രീനില്‍ സൃഷ്ടിക്കുന്നത്.
മഹാഭാരതത്തിലെ കര്‍ണ്ണന്‍ എന്ന കഥാപാത്രത്തിന്റെ മഹത്വത്തിനൊപ്പം അദ്ദേഹത്തിന്റെ മാനുഷിക വശങ്ങള്‍ക്കും ചിത്രത്തില്‍ വലിയ പ്രാധാന്യമുണ്ടാകും. ബഹുമാനം, വിധി, വിശ്വസ്തത, സൗഹൃദം, ത്യാഗം എന്നിവയിലൂടെ നിര്‍വചിക്കപ്പെടുന്ന ഒരു യോദ്ധാവായാണ് കര്‍ണ്ണനെ അവതരിപ്പിക്കുന്നത്. ജനനം മുതല്‍ തന്നെ വിധിയുടെ പരീക്ഷണങ്ങളെ നേരിട്ടിട്ടും സ്വന്തം വാക്കിലും വിശ്വാസങ്ങളിലും ഉറച്ചുനിന്ന കര്‍ണ്ണന്റെ ജീവിതം, വൈകാരികതയും ആക്ഷനും ഒരുപോലെ നിറഞ്ഞ ഒരു ഇതിഹാസ അനുഭവമായാകും സംവിധായകന്‍ രമേഷ് വര്‍മ്മ അവതരിപ്പിക്കുക.
കര്‍ണ്ണനായി രാഘവ ലോറന്‍സ് എത്തുന്നതോടെ ചിത്രത്തിന്റെ കഥാപാത്രാവിഷ്‌കാരത്തിനും വലിയ പ്രതീക്ഷകളാണ് ഉയരുന്നത്. രമേഷ് വര്‍മ്മയുടെ മാസ്സ് ആക്ഷന്‍ സിനിമകളിലെ അനുഭവവും, കര്‍ണ്ണന്റെ ഇതിഹാസ പശ്ചാത്തലവും, വമ്പന്‍ വിഷ്വല്‍ ട്രീറ്റ്‌മെന്റും ഒന്നിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ വ്യത്യസ്തമായൊരു അനുഭവം സൃഷ്ടിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.
ചിത്രത്തിന്റെ ബാക്കി താരനിരയും അണിയറപ്രവര്‍ത്തകരെയും ഘട്ടംഘട്ടമായി പ്രഖ്യാപിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഓരോ പ്രഖ്യാപനവും ചിത്രത്തിന്റെ വലുപ്പവും അതിനു പിന്നിലുള്ള അസാധാരണമായ ടീമിനെയും പരിചയപ്പെടുത്തുന്ന തരത്തില്‍ വിപുലമായ രീതിയിലായിരിക്കും ഒരുങ്ങുക. 2027 ലാണ് ചിത്രം ആഗോള റിലീസായി തമിഴ്, തെലുങ്ക് , മലയാളം , ഹിന്ദി, കന്നഡ ഭാഷകളിലെത്തുക.
അവതരണം: ജയന്തിലാല്‍ ഗാഡ, പെന്‍ മൂവീസ്, ബാനറുകള്‍: പെന്‍ സ്റ്റുഡിയോസ്, ആര്‍വി സ്റ്റുഡിയോസ്, ശ്രീ നീലാദ്രി പ്രൊഡക്ഷന്‍സ്, സംവിധാനം, വിഎഫ്എക്‌സ്: രമേഷ് വര്‍മ്മ, ഡയലോഗുകള്‍: ശ്രീമാനി, സംഗീതം: ഗ്യാനി, ഛായാഗ്രഹണം: റാംജി ഡോട്ട് (ഹൈബ്രിഡ് ക്രിയേറ്റര്‍), എഡിറ്റര്‍: പ്രവീണ്‍ പുഡി, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗാന്ധി നാടികുടികര്‍, പിആര്‍ഒ : ശബരി.
Content Highlights: Raghava Lawrence to play Karna in Ramesh Varma's magnum opus 'Mahaveer Karna'. The film is being produced by Pen Movies, RV Studios, and Sree Neeladri Productions.