ഹിറ്റ് Streak തുടരുമോ ഹാപ്പി അവേഴ്സ്?; സജിൻ ഗോപു ചിത്രം ധൂമകേതു കാണാൻ അഞ്ചു കാരണങ്ങൾ ഇതാ...

സംഭവം, ചുരുളി എന്നീ സിനിമകള്‍ക്ക് ശേഷം മലയാളത്തില്‍ ഒരുങ്ങുന്ന ഒരു ടൈം ലൂപ്പ് ചിത്രമാണ് ധൂമകേതു

ഹിറ്റ് Streak തുടരുമോ ഹാപ്പി അവേഴ്സ്?; സജിൻ ഗോപു ചിത്രം ധൂമകേതു കാണാൻ അഞ്ചു കാരണങ്ങൾ ഇതാ...
അജയ് ബെന്നി
1 min read|22 Sep 2026, 08:53 pm
dot image

സെപ്റ്റംബര്‍ 25ന് എന്താ പരിപാടി…ഒരു പടം കാണാന്‍ പോയാലോ…അതും ഒരു കിടിലന്‍ തിയേറ്റര്‍ എക്സ്പീരിയന്‍സ് ലഭിക്കുന്ന ടൈം ലൂപ്പ് ചിത്രം. അതെ സംഭവം, ചുരുളി എന്നീ സിനിമകള്‍ക്ക് ശേഷം മലയാളത്തില്‍ ഒരുങ്ങുന്ന ഒരു ടൈം ലൂപ്പ് ചിത്രമാണ് ധൂമകേതു. ഈ വരുന്ന വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തും. ഈ ചിത്രം കാണാന്‍ അഞ്ചു കാരണങ്ങളുണ്ട്.

  1. Happy Hours മലയാള സിനിമയില്‍ എപ്പോഴും ക്വാളിറ്റിയുള്ളതും വ്യത്യസ്തവുമായ പ്രമേയങ്ങള്‍ കൊണ്ടുവരുന്ന ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവരുടെ നിര്‍മ്മാണ കമ്പനിയാണിത്. ഇവര്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ക്ക് എപ്പോഴും ഒരു ഹൈ-ക്വാളിറ്റി മേക്കിംഗ് പ്രതീക്ഷിക്കാം. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കി തുടങ്ങിയ ഈ പ്രൊഡക്ഷന്‍ ഹൗസ് പിന്നീട് നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാള സിനിമ പ്രേമികള്‍ക്ക് നല്‍കി. സുഡാനി ഫ്രം നൈജീരിയ, തമാശ, സൂക്ഷ്മദര്‍ശിനി ഇനി വരന്‍ പോകുന്ന ടോവിനോ ചിത്രം എല്‍ ക്ലാസിക്കോ എല്ലാം ഒന്നിനൊന്ന് മെച്ചം, സൂപ്പര്‍ഹിറ്റുകള്‍. ആ പ്രതീക്ഷ ധൂമകേതുവിലും ഉണ്ടാകും. അതുകൊണ്ട് തന്നെ സിനിമയുടെ മേക്കിംഗ് ക്വാളിറ്റിയില്‍ യാതൊരു സംശയവും വേണ്ട!.
  2. ചിത്രത്തിലെ സ്റ്റാര്‍ കാസ്റ്റ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 'ആവേശം' സിനിമയിലൂടെ തരംഗം സൃഷ്ടിച്ച സജിന്‍ ഗോപു, പൊന്മാന്‍ സിനിമയിലെ കൊടൂര വില്ലനിസത്തിന് ശേഷം സജിന്‍ ഒരു കോമഡി വേഷത്തിലെത്തുന്നു എന്ന പ്രത്യേകത ധൂമകേതുവിന് ഉണ്ട്. ഒപ്പം കട്ടയ്ക്ക് നായികയായി നിഖില വിമലും കൂടി ചേരുമ്പോള്‍ ഒരു കിടിലന്‍ കോംബോ പെര്‍ഫോമന്‍സ് പ്രതീക്ഷിക്കാം. ഗുരുവായൂര്‍ അമ്പലനടയില്‍, നുണക്കുഴി എന്നീ സിനിമകള്‍ക്ക് ശേഷം നിഖിലയുടെ ഒരു കോമഡി കഥാപാത്രം ഇതിലും പ്രതീക്ഷിക്കാം. സജിന്‍ ഗോപുവിന്റെ സുഹൃത്തായി ഗണപതിയും ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ചിരിയുടെ പൊടിപൂരമായിരിക്കും എന്നതില്‍ സംശയമില്ല
  3. അങ്കിത് മേനോന്റെ സംഗീതം. ജയ ജയ ജയ ജയ ഹേ, ഗുരുവായൂര്‍ അമ്പലനടയില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ധൂമകേതുവിലെ ഗാനങ്ങള്‍ തിയേറ്റര്‍ അനുഭവം പൂര്‍ണ്ണമായും മാറ്റിമറിക്കാന്‍ കഴിയുന്ന ഒന്നായിരിക്കും. അങ്കിത് മ്യൂസിക് സൂപ്പര്‍വിഷന്‍ ചെയ്ത വാഴയിലെ ഗാനങ്ങളെല്ലാം ചാര്‍ട്ട് ബസ്റ്റേഴ്‌സ് ആയിരുന്നു. ഒരു ടൈം ലൂപ്പ് ചിത്രം ആയതിനാല്‍ വളരെ വ്യത്യസ്തമായ ബാക്ക്ഗ്രൗണ്ട് സ്‌കോറും അങ്കിത് ധൂമകേതുവില്‍ ഒരുക്കുമെന്നതില്‍ തര്‍ക്കമില്ല. ഇപ്പോള്‍ പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
  4. മലയാള സിനിമയിലെ ഏറ്റവും മികച്ച ടെക്നിക്കല്‍ ക്രൂ ധൂമകേതുവില്‍ ഉള്ളത്. സുധി മാഡിസണ്‍, ജിന്റോ ജോര്‍ജ്, വിവേക് ഹര്‍ഷന്‍ തുടങ്ങിയ പ്രഗത്ഭരായ സാങ്കേതിക പ്രവര്‍ത്തകരാണ് ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും അടക്കമുള്ള മേഖലകളില്‍ വിഷ്വല്‍ ട്രീറ്റ് തന്നെയായിരിക്കും ഈ സിനിമ സമ്മാനിക്കുക എന്ന് ഈ പേരുകള്‍ തന്നെ പറയുന്നുണ്ട്. അല്ലെങ്കിലും ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ട…
  5. ഇതൊരു ടൈം ലൂപ്പ് സിനിമയാണ്! അതും മലയാളത്തില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു കോമഡി ഫാന്റസി ഴോണറില്‍. സമയം ഒരേ ലൂപ്പില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളും, അതിനോടൊപ്പം കോമഡിയും ഫാന്റസിയും ഒക്കെ ചേര്‍ത്ത് തിയേറ്ററില്‍ വന്‍ ചിരിപ്പൂരം തീര്‍ക്കാന്‍ പോകുന്ന ഒരു പടമായിരിക്കും ധൂമകേതു. നായകനായ സജിന്‍ ഗോപുവിനെ ജീവിതത്തില്‍ നടക്കുന്ന കല്യാണവും അതിന്റെ ടൈം ലൂപ്പുമാണ് ചിത്രത്തിലുടനീളം സംഭവിക്കാന്‍ പോകുന്നതെന്ന് ട്രെയിലറില്‍ നിന്ന് തന്നെ വ്യക്തമാണ്.

ഇത്രയും കാരണങ്ങള്‍ പോരെ ഈ പടം തിയേറ്ററില്‍ ചെന്ന് കാണാന്‍? ഒന്നിനൊന്ന് മികച്ച ആക്ടേഴ്സ്, കിടിലന്‍ മേക്കിംഗ് ക്വാളിറ്റി, ഒപ്പം മലയാളത്തില്‍ ഇതുവരെ നമ്മള്‍ അധികം കണ്ടിട്ടില്ലാത്ത ഒരു ടൈം ലൂപ്പ് കോമഡി ഫാന്റസി പടം…ഇതെല്ലാം കൂടി ചേരുമ്പോള്‍ ഈ സെപ്റ്റംബര്‍ 25-ന് തിയേറ്ററുകളില്‍ ചിരിയുടെയും വിസ്മയത്തിന്റെയും പൂരം തീര്‍ക്കാന്‍ 'ധൂമകേതു' റെഡിയാണ്. അപ്പോള്‍ പിന്നെ ആലോചിച്ചു സമയം കളയണ്ട, സെപ്റ്റംബര്‍ 25-ന് നിങ്ങളുടെ ഫ്രണ്ട്സിനെയും ഫാമിലിയെയും കൂട്ടി അടുത്തുള്ള തിയേറ്ററുകളിലേക്ക് വിട്ടോളൂ…

Content Highlights: 5 Reasons to watch Sajin Gopu starrer movie Dhoomakethu

dot image
To advertise here,contact us
dot image