ആശുപത്രിയിൽ പോകാതെ ഡോക്ടറെ കാണാം; ബഹ്‌റൈനിൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ വീഡിയോ കൺസൾട്ടേഷൻ

അടിയന്തരമായി നേരിട്ട് പരിശോധന ആവശ്യമില്ലാത്ത അവസരങ്ങളിൽ സ്വദേശികൾക്കും പ്രവാസികൾക്കും ഒരേപോലെ ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ആരോഗ്യമന്ത്രി

ആശുപത്രിയിൽ പോകാതെ ഡോക്ടറെ കാണാം; ബഹ്‌റൈനിൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ വീഡിയോ കൺസൾട്ടേഷൻ
dot image

രാജ്യത്തെ ഡിജിറ്റൽ ആരോഗ്യസേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ വീഡിയോ കൺസൾട്ടേഷൻ സംവിധാനം വിപുലീകരിച്ച് ബഹ്‌റൈൻ. ഹമദ് ടൗൺ ഹെൽത്ത് സെന്ററിലാണ് നവീകരിച്ച ഈ സേവനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടത്. ആശുപത്രികളിൽ നേരിട്ടെത്താതെ തന്നെ രോഗികൾക്ക് ഡോക്ടർമാരുടെ വിദഗ്ദ്ധ സേവനവും നിർദ്ദേശങ്ങളും ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.

സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ ഡിജിറ്റൽ സേവനത്തിന് തുടക്കമായത്. നവ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രാജ്യത്തെ മെഡിക്കൽ മേഖലയെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള വലിയ നീക്കത്തിന്റെ ഭാഗമാണിതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ചികിത്സയും പരിശോധനകളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനൊപ്പം ആരോഗ്യരംഗത്തെ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാൻ ഈ ടെലി-മെഡിസിൻ സംവിധാനം സഹായിക്കുമെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ വ്യക്താക്കി. അടിയന്തരമായി നേരിട്ട് പരിശോധന ആവശ്യമില്ലാത്ത അവസരങ്ങളിൽ സ്വദേശികൾക്കും പ്രവാസികൾക്കും ഒരേപോലെ ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ആരോഗ്യമന്ത്രിയും കൂട്ടിച്ചേർത്തു.

Also Read:

തുടർചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രി സന്ദർശനം ഒഴിവാക്കാനും, അതിലൂടെ സമയം ലാഭിക്കാനും ഈ സംവിധാനം സഹായിക്കും. ഇതിന് പുറമെ ആരോഗ്യകേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനും വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനും ഇത് വഴിതുറക്കും. വരും ദിവസങ്ങളിൽ പൊതുജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കൂടുതൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലേക്ക് ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

Content Highlights: Bahrain has launched an enhanced video consultation service across primary healthcare centres. Patients can consult family doctors remotely through video, helping improve access to healthcare and reduce unnecessary visits to health centres.

dot image
To advertise here,contact us
dot image