5 തവണ ഗോൾഡൻ ഡക്ക്; 10 തവണ ഡക്ക്; 2026 ൽ അഭിഷേകിന്റെ നാണക്കേട്

ഈവര്‍ഷം ടി20 ക്രിക്കറ്റില്‍ അഭിഷേക് ശര്‍മ പത്തുതവണയാണ് പൂജ്യത്തിന് പുറത്ത് ആവുന്നത്

5 തവണ ഗോൾഡൻ ഡക്ക്; 10 തവണ ഡക്ക്; 2026 ൽ അഭിഷേകിന്റെ നാണക്കേട്
dot image

ജപ്പാനെതിരെയും ഗോൾഡൻ ഡക്കായി അഭിഷേക് ശർമ. കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ ടി20 സ്വെഞ്ചറി നേടിയതിന് പിന്നാലെ ആരാധകർ വെടിക്കെട്ട് പ്രതീക്ഷിച്ച സമയത്തായിരുന്നു ഇത്.

ഈവര്‍ഷം ടി20 ക്രിക്കറ്റില്‍ അഭിഷേക് ശര്‍മ പത്തുതവണയാണ് പൂജ്യത്തിന് പുറത്ത് ആവുന്നത്. ഇതോടെ ഒരുവര്‍ഷം ഏറ്റവും തവണ ഡക്കായി പുറത്താകുന്ന താരവുമായി അഭിഷേക് ശര്‍മ. 2019ല്‍ റഷീദ് ഖാന്‍, 2024ല്‍ ഷദാബ് ഖാനും ഒന്‍പത് തവണ പൂജ്യത്തിന് പുറത്തായിരുന്നു.

കൂടാതെ ഈ വര്‍ഷം ടി20കളില്‍ അഞ്ച് തവണയാണ് അഭിഷേക് ഗോള്‍ഡന്‍ ഡക്ക് ആവുന്നത്. ന്യൂസിലന്‍ഡ്, യുഎസ്എ, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, ജപ്പാന്‍ എന്നിവര്‍ക്കെതിരെയുള്ള മത്സരത്തിലാണ് അഭിഷേക് ആദ്യ പന്തിൽ തന്നെ പുറത്തായത്.

content highlights:abhishek sharma t20 ducks unwanted record 2026

dot image
To advertise here,contact us
dot image