

പുതുമയുള്ള ഒരു വീട് അല്ലെങ്കിൽ അപ്പാർട്ട്മെന്റ് സങ്കൽപ്പത്തിലെങ്കിലും ആഗ്രഹിക്കാത്തവർ ആരും ഉണ്ടാകില്ല. ആധുനികതയുടെ തലയെടുപ്പോടെ തൃശ്ശൂരിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ഇടം നേടിയ ഒരു സ്ഥാപനമുണ്ട്; Aurex Builders Pvt Ltd.
'ജീവിതങ്ങളെ അലങ്കരിക്കുന്നു' (Adorning Lives) എന്ന ആപ്തവാക്യവുമായി 2022ലാണ് Aurex Builders Pvt Ltd പ്രവർത്തനം ആരംഭിക്കുന്നത്. നിർമ്മാണ മേഖലയിൽ 20 വർഷത്തിലേറെ പരിചയസമ്പത്തുള്ള അജിത്ത് പൂലോത്ത് ആണ് Aurex Builders Pvt Ltdന്റെ സാരഥി. നിലവിൽ മൂന്ന് പ്രോജക്റ്റുകളാണ് ഓറെക്സ് ബിൽഡേഴ്സിന്റെ ബാനറിൽ തിളങ്ങുന്നത്. Aurex Brookside, Aurex Cascade City, Aurex Liard എന്നിവ തൃശ്ശൂരിൽ തങ്ങളുടേതായ ഒരു സ്ഥാനം ഇതിനോടകം നേടിക്കഴിഞ്ഞു. ആധുനിക നിർമ്മാണ രീതികൾ ഉൾപ്പെടുത്തിയാണ് ഇവ ഡിസൈൻ ചെയ്തിരിക്കുന്നത്.
ഓറെക്സ് ബിൽഡേഴ്സിന്റെ ഏറ്റവും പുതിയ പ്രൊജക്റ്റ് ആണ് Aurex Brookside. തൃശ്ശൂർ കോട്ടപ്പുറം ഭാഗത്താണ് Aurex Brookside സ്ഥിതി ചെയ്യുന്നത്. B+G+14 എന്ന ഘടനയിൽ 2 BHK, 3 BHK ലക്ചറി അപ്പാർട്ട്മെന്റുകളാണ് Aurex Brooksideൽ ഉൾപ്പെടുത്തിരിക്കുന്നത്. സ്വിമ്മിംഗ് പൂൾ, കിഡ്സ് പൂൾ, എസി ജിം, എസി റിക്രിയേഷൻ ഹാൾ, ചിൽഡ്രൻസ് പാർക്ക്, ആംഫി തിയേറ്റർ, ഗസീബോ ബയോമെട്രിക് എൻട്രി, സിസിടിവി ഉൾപ്പെടെ 50ൽ അധികം ആഡംബര സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് Aurex Brookside.
തൃശ്ശൂർ സ്വരാജ് റൗണ്ടിന് സമീപം ചെമ്പൂക്കാവിലാണ് Aurex Cascade City. B+G+9 ഘടനയിൽ 1, 2, 3 BHK ലക്ചറി അപ്പാർട്ട്മെന്റുകൾ ഉൾകൊള്ളുന്ന പ്രൊജക്റ്റാണ് Aurex Cascade City. സ്വിമ്മിംഗ് പൂൾ, എസി ജിം, റിക്രിയേഷൻ ഹാൾ, സെൻട്രലൈസ്ഡ് ഗ്യാസ്, സിസിടിവി, ബയോമെട്രിക് എൻട്രി തുടങ്ങി 30ൽ അധികം സൗകര്യങ്ങളോടെയാണ് Aurex Cascade City രൂപകല്പന ചെയ്യുന്നത്.
തൃശ്ശൂർ മുളങ്കുന്നത്തുകാവിലാണ് Aurex Liard. B+G+8 ഘടനയിൽ 2, 3 BHK പ്രീമിയം അപ്പാർട്ട്മെന്റുകളാണ് ഇവിടെ ഉള്ളത്. എസി പാർട്ടി ഹാൾ, എസി ജിം, റൂഫ് ടോപ്പ് പാർട്ടി ഏരിയ, ലാൻഡ്‌സ്‌കേപ്പ്ഡ് ഗാർഡൻ, സിസിടിവി തുടങ്ങിയ സൗകര്യങ്ങളോടെയാണ് Aurex Liard നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.
ബാംഗ്ലൂരിൽ ഒരു പതിറ്റാണ്ടോളം ജോലി ചെയ്തതിലൂടെ ആധുനിക നിർമ്മാണ രീതികളിലും ഗുണനിലവാരത്തിലും മികച്ച പരിചയം നേടിയതാണ് അജിത്ത് പൂളോത്തിന് ഓറെക്സ് ബിൽഡേഴ്സിനെ ഒരു വൻ വിജയമാക്കാൻ സഹായിച്ചത്. കൂടാതെ ഡയറക്ടർമാരായ അജിത്ത് കുമാർ പണിക്കത്ത്, സുരേഷ് കുമാർ പണിക്കത്ത്, സി എം ബാലചന്ദ്രൻ എന്നിവരുടെ ശക്തമായ പിന്തുണയും കമ്പനിയുടെ വളർച്ചയ്ക്ക് പിന്നിലുണ്ട്. മികച്ച പാർപ്പിട അന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്നതാണ് ഓറെക്സ് ബിൽഡേഴ്സിന്റെ ലക്ഷ്യമെന്ന് ഇവർ പറയുന്നു.
Content Highlights: Orex Builders is introducing three new luxury apartment projects in the heart of Thrissur. The developments are aimed at expanding premium residential options in the city and adding new projects to Thrissur’s growing real estate market.