

പ്രതിസന്ധികൾക്കൊടുവിൽ ലോകവ്യാപകമായി തിയേറ്ററുകളിൽ റിലീസായ വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ആഗോളതലത്തിൽ 120 കോടിയാണ് പിന്നിട്ടിരിക്കുന്നത്. റീലീസ് ചെയ്ത് രണ്ട് ദിവസത്തിലാണ് ചിത്രം 100 കോടി പിന്നിട്ടിരിക്കുന്നത്. ഈ വര്‍ഷം തമിഴിലെ രണ്ടാമത്തെ 100 കോടി ചിത്രമാണ് ജന നായകന്‍. ഈ വര്‍ഷം ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബിലെത്തുന്ന സിനിമയായും ജന നായകന്‍ മാറി. ഇന്റര്‍നെറ്റില്‍ ലീക്കായ, ഒരു കോടിക്കടുത്ത് ആളുകള്‍ കണ്ട ഒരു ചിത്രം ഇത്രയും വലിയ കളക്ഷന്‍ നേടുന്നത് മറ്റ് താരങ്ങള്‍ക്ക് സ്വപ്‌നം മാത്രമാണ്. അത്രയും ആരാധകരെ വിജയ് സ്വന്തമാക്കിയിട്ടുണ്ട്.
കേരളത്തിൽ നിന്ന് മാത്രം 5.8 കോടി രൂപയും ആദ്യ ദിനം കളക്ഷൻ നേടി. കേരളത്തിൽ രാവിലെ 6 മുതൽ ആരംഭിച്ച ഷോകൾ മുതൽ ലേറ്റ് നൈറ്റ് ഷോകൾ വരെ ഹൗസ്ഫുൾ ആകുന്ന കാഴ്ചയാണ് കേരളം ഇന്നലെ കണ്ടത്. തങ്ങളുടെ പ്രിയ നായകൻ വിജയ്‌യെ തിയേറ്ററിൽ ഒരിക്കൽ കൂടി കണ്ട് ആഘോഷമാക്കാൻ പ്രായഭേദമന്യേ ജോലിക്കു പോലും അവധി എത്തിയ ആരാധകർ വിജയുടെ അവസാന ചിത്രം ജനനായകൻ അക്ഷരാർത്ഥത്തിൽ ഒരു ആഘോഷമായി മാറ്റുകയായിരുന്നു. സിനിമയുടെ തമിഴ് പതിപ്പാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിരിക്കുന്നത്.
ചിത്രത്തിനായി നടൻ വിജയ്ക്ക് 220 കോടി മുതൽ 275 കോടി രൂപ വരെ പ്രതിഫലം ലഭിച്ചതായിട്ടാണ് റിപ്പോർട്ട്. ചിത്രത്തിലെ നായികാ പൂജ ഹെഗ്‌ഡെയ്ക്ക് 6 കോടിയാണ് ലഭിച്ചിരിക്കുന്നത്. പ്രധാന വില്ലനായി അഭിനയിക്കുന്ന ബോബി ഡിയോളിന് 5 കോടി മുതൽ 10 കോടി വരെയും പ്രകാശ് രാജിന് 5 കോടി രൂപയും പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. പ്രിയാമണിക്ക് 3 കോടി രൂപയും ഗൗതം വാസുദേവ് മേനോന് 3 കോടിയും നരേൻ 2.5 കോടിയും ആണ് പ്രതിഫലമായി ലഭിച്ചത്. ചിത്രത്തിൽ വിജയ്‌ക്കൊപ്പം പ്രധാന വേഷത്തിൽ എത്തിയ മമിത ബൈജുവിന് 60 ലക്ഷം മുതൽ 2 കോടി രൂപ വരെ ആണ് ലഭിച്ചത്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ,മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.
Content Highlights: Jana Nayakan, starring Vijay, has achieved a major box office milestone by entering the ₹100 crore club. The film continues to attract audiences in theatres, registering strong collections across domestic and international markets. The latest achievement further reinforces Vijay's consistent box office dominance and the film's growing commercial success.