എന്താ ഒരു ഡാൻസ്! എന്താ ഒരു എനർജി! സോഷ്യൽ മീഡിയ ഇളക്കി മറിക്കാൻ സൂര്യ ചിത്രത്തിലെ രണ്ടാമത്തെ ഗാനം

കെൻ കരുണാസ് ആണ് ഈ വെഡ്ഡിംഗ് സോങ്ങിന് വരികൾ രചിച്ചത്

എന്താ ഒരു ഡാൻസ്! എന്താ ഒരു എനർജി! സോഷ്യൽ മീഡിയ ഇളക്കി മറിക്കാൻ സൂര്യ ചിത്രത്തിലെ രണ്ടാമത്തെ ഗാനം
dot image

സംവിധായകൻ വെങ്കി അറ്റ്‌ലൂരി സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രാമാണ് 'വിശ്വനാഥ് ആൻഡ് സൺസ്'. കറുപ്പിലൂടെ കംബാക്ക് നടത്തിയ സൂര്യയ്ക്ക് മേൽ വീണും പ്രതീക്ഷ വെച്ചിരിക്കുകയാണ് ആരാധകർ. 'വിശ്വനാഥ് ആൻഡ് സൺസ്' മികകാത്ത ചിത്രമായിരിക്കും എന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. ഓഗസ്റ്റ് 14 ന് ചിത്രം തിയേറ്ററുകളിൽ എത്തും. chithrathile പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്.

സൂര്യ തന്നെ ആലപിച്ചിരിക്കുന്ന പുതിയ ഗാനത്തിന് സംഗീതം നൽകിയത് ജി വി പ്രകാശ് കുമാർ ആണ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

കെൻ കരുണാസ് ആണ് ഈ വെഡ്ഡിംഗ് സോങ്ങിന് വരികൾ രചിച്ചത്. സൂര്യ, മമിത എന്നിവരുടെ തകർപ്പൻ നൃത്തമാണ് ഈ ഗാനത്തിൻ്റെ ഹൈലൈറ്റ് എന്ന് പ്രമോ വീഡിയോ സൂചിപ്പിക്കുന്നു. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ആദ്യ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. റിലീസിന് മുൻപ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടും ഈ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം നേടിയത്.

ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസർ, പോസ്റ്ററുകൾ, ഗാനങ്ങൾ എന്നിവ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Content Highlights: The second song from Suriya's upcoming film has become an instant hit on social media. Packed with energetic choreography, catchy music, and stylish visuals, the track has generated massive excitement among fans and is trending across digital platforms.

dot image
To advertise here,contact us
dot image